Skip to main content

അപ്രെന്റിഷിപ്പ്‌ ബോധവത്കരണ ശില്പശാല മെയ് 15ന്

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ സംഘടിപ്പിക്കുന്ന നാഷനൽ അപ്രന്റീസ്ഷിപ്  ബോധവത്കരണ ശില്പശാല മെയ് 15ന് തൃശൂർ എം.എസ്. എം. ഇ കേന്ദ്രത്തിലെ ഗോൾഡൺ ജൂബിലി ഹാളിൽ വെച്ച് നടക്കും.

ജില്ല കളക്ടർ വി ആർ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അപ്പോളോ ടയേഴ്‌സ് യുണിറ്റ് മേധാവി ജോർജ് ഉമ്മൻ മുഖ്യാതിഥിയാകും. വ്യവസായ പരിശീലന വകുപ്പ് അഡീഷനൽ ഡയറക്ടർ കെ പി ശിവശങ്കരൻ, ഡെപ്യുട്ടി ഡയറക്ടർ പി. ജി. രാജേന്ദ്രൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.കൃപകുമാർ തുടങ്ങിയവർ പങ്കെടുക്കും. 

കേന്ദ്ര സർക്കാരിന്റെ നാഷനൽ അപ്രന്റീസ്ഷിപ് ട്രെയിനിങ് സ്കീം വഴിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ശില്പശാലയിൽ അപ്രന്റീസ്ഷിപ് പോർട്ടൽ, സ്കീമുകൾ, നിയമങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ദർ ക്ലാസുകൾ നയിക്കും.

date