Skip to main content
എന്റെ കേരളം പ്രദർശന വിപണന മേളയുടെ മെഗാ എക്സിബിഷന്റെ ഭാഗമായുള്ള സാമൂഹ്യനീതി വകുപ്പ് സെമിനാർ തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ സാമൂഹ്യ നീതിവകുപ്പ് പ്രവർത്തനങ്ങൾ സേവനങ്ങൾ.

വിജ്ഞാനമേകി സാമൂഹ്യനീതി വകുപ്പിന്റെ സെമിനാർ

തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ എന്ന ആശയം വിളിച്ചോതി എന്റെ കേരളം എക്സിബിഷനിൽ സാമൂഹ്യനീതി വകുപ്പിന്റെ   സെമിനാർ കാഴ്ചക്കാരിൽ   പുതിയൊരു അനുഭവം നൽകി.

ഭിന്നശേഷിക്കാർ,വയോജനങ്ങൾ, ട്രാൻസ് ജെൻഡേർസ്, സാമൂഹ്യ പ്രതിരോധത്തിന് കീഴിൽ വരുന്ന ഗുണഭോക്താക്കൾ എന്നിവർക്കായുള്ള സേവനങ്ങൾ, വിവിധ സാമൂഹ്യനീതി വകുപ്പ് പദ്ധതികൾ എന്നിവയെ സംബന്ധിച്ച്  വകുപ്പ് ഉദ്യോഗസ്ഥർ ക്ലാസ് എടുത്തു.

ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോയിസീസ് സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഉള്ള അഞ്ച് പദ്ധതികളെ കുറിച്ച് സംസാരിച്ചു. വയോജനസംരക്ഷണ നിയമം -മെയിന്റനൻസ് ട്രിബ്യൂണലിന്‍റെ പ്രവർത്തനം എന്നീ വിഷയത്തെക്കുറിച്ച് ആർ ഡി ഒ ടെക്നിക്കൽ അസിസ്റ്റന്റ് മർഷൽ സി രാധാകൃഷ്ണൻ സംസാരിച്ചു. ഓർഫനേജ് സെൻട്രൽ ബോർഡ് പ്രവർത്തനങ്ങളെക്കുറിച്ച് മാല രമണൻ അവബോധം നൽകി.

വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി കൊണ്ട് ആരംഭിച്ച നൂതന പദ്ധതിയാണ് വയോമിത്രം.പ്രായമുള്ളവര്‍ക്ക് നഗരപ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്കും, കൗണ്‍സിലിങ്ങും, വൈദ്യ സഹായവും, മരുന്നും സൗജന്യമായി  ഈ പദ്ധതിയിലൂടെ നല്‍കുന്നു. 
 കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ  ഓഫീസർ കെ പി സജീവൻ വയോമിത്രം പദ്ധതിയെ കുറിച്ച് സംസാരിച്ചു.

സാമൂഹ്യനീതി വകുപ്പ് ക്ഷേമ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആശാഭവൻ സൂപ്രണ്ട് റാബിയ ഫൈസൽ വിശദീകരിച്ചു. ജയിൽ വിമോജിതരുടെ പ്രൊബേഷൻ സംവിധാനത്തെ കുറിച്ച്  പ്രബേഷൻ ഓഫീസർ ബെൻസൺ ഡേവിഡ് വിശദീകരിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള പദ്ധതികളും സേവനങ്ങളെയും കുറിച്ച് സാമൂഹ്യനീതി ജൂനിയർ സൂപ്രണ്ട് സിനോ സേവി ക്ലാസ് എടുത്തു.
 സെമിനാറിനു ശേഷം ഇരിങ്ങാലക്കുട ഹോം ഓഫ് പ്രൊവിഡൻസിലെ താമസക്കാരായ ജോസ്, ജോൺസൺ, ശശി എന്നിവരുടെ കലാപ്രകടനം ഉണ്ടായി.
വയോജനസംരക്ഷണ നിയമത്തിന് ഊന്നൽ നൽകുന്നതും അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചതുമായ ജിജോ ജോർജ് സംവിധാനം ചെയ്ത സൗണ്ട് ഓഫ് ഏജ് എന്ന  ഹസ്രചിത്രം പ്രദർശിപ്പിച്ചു.

date