Skip to main content

സ്പോർട്സ് പ്രമോഷൻ കൗൺസിൽ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു.

മുരിയാട് ഗ്രാമപഞ്ചായത്ത് രൂപീകരിച്ച സ്പോർട്സ് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു.
ആനന്ദപുരം വലിയപറമ്പ് ഗ്രൗണ്ടിൽ ആരംഭിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ  ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
നാൽപ്പതിൽപരം വിദ്യാർത്ഥികൾ ക്യാമ്പിൽ  പങ്കെടുക്കുന്നുണ്ട്. കായികാധ്യാപകൻ അമലിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.റോബേഷ് മുരിയാട്, മഹേഷ് മുരിയാട് എന്നിവർ സഹപരിശീലകരാണ്.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ ,പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, എ എസ് സുനിൽകുമാർ, നിജി വത്സൻ തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ സംസാരിച്ചു.

date