Skip to main content

കുടുംബശ്രീ താലൂക്ക് തല കലോത്സവത്തിന് നാളെ (മെയ് 13) തുടക്കം

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുകുന്ദപുരം താലൂക്ക് തല കലോത്സവം അരങ്ങ് 2023 'ഒരുമയുടെ പലമ' നാളെ മെയ് 13 തുടക്കമാകും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വെച്ച് രണ്ടു ദിവസങ്ങൾ ആയാണ് മത്സരങ്ങൾ നടക്കുന്നത്. പഞ്ചായത്ത് തലത്തിൽ നിന്ന് വിജയിച്ച മത്സരാർത്ഥികൾക്ക് തന്റെ കഴിവുകൾ കാഴ്ചവയ്ക്കാൻ വേദിയൊരുക്കുകയാണ് മുകുന്ദപുരം താലൂക്ക്.

തിരുവാതിരകളി, പെൻസിൽ ഡ്രോയിങ്, സ്കിറ്റ്, നാടോടി നൃത്തം, ഒപ്പന, മാർഗംകളി, കൊളാഷ്,കാർട്ടൂൺ,ജലച്ചായം, മരംകൊട്ട് പാട്ട്, മംഗലംകളി കവിതപാരായണം, ചിത്രരചന, കഥാരചന തുടങ്ങിയ മത്സര ഇനങ്ങളാണ് നടക്കുക. ആദ്യദിനമായ ഇന്ന് ഓഫ് സ്റ്റേറ്റ് ഇനങ്ങളും മംഗലംകളി, കവിത പാരായണം തുടങ്ങിയ ഓൺ സ്റ്റേജ് മത്സരങ്ങളും നടത്തും.

സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും മെയ് 14 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം നിർവ്വിഹിക്കും. കെ കെ രാമചന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. വി ആർ സുനിൽകുമാർ മുഖ്യാതിഥിയാവും.

date