Skip to main content
എന്റെ കേരളം മേള കാണാൻ ദേശീയ നേതാക്കളുടെ വേഷപകർച്ചയിൽ വിദ്യാർത്ഥികൾ ഒരുമിച്ചെത്തിയപ്പോൾ

മേള കാണാൻ ദേശീയ നേതാക്കൾ ഒരുമിച്ചെത്തി

ദേശീയ നേതാക്കളെ അണിനിരത്തി കൗതുക കാഴ്ച്ചകളൊരുക്കി ശ്രദ്ധേയമാവുകയാണ് വില്ലടം  ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ .

എന്റെ കേരളം വിപണന മേളയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സ്റ്റാളിൽ ഗാന്ധിജി, ജവഹർലാൽ നെഹ്റു, സരോജിനി നായിഡു, ബി ആർ അംബേദ്കർ , തിരുവിതാംകൂറിന്റെ ഝാൻസി റാണിയായ അക്കമ്മ ചെറിയാൻ , മദർ തെരേസ, ത്സാൻസി റാണി, ഇന്ധിര ഗാന്ധി, ഭഗത് സിംഗ്, ഭാരത രാഷ്ട്രത്തിന്റെ വ്യക്തി രൂപ സങ്കൽപ്പമായ ഭാരത മാതാവ് തുടങ്ങിയ രാജ്യത്തിന് സംഭാവനകൾ നൽകിയ ദേശീയ നേതാക്കളെ വേഷ പകർച്ചയോടെയാണ് കുട്ടികൾ അരങ്ങിലെത്തിച്ചത്. 

കുട്ടികൾകളുടെ കലാവാസനകൾ പ്രോത്സാഹിക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. പൊതു വിദ്യാഭ്യാസ വകുപ്പ്, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളി (കൈറ്റ് ) , സമഗ്ര ശിക്ഷാ കേരള, സമേതം പദ്ധതി തുടങ്ങിയവയെ ഒരു കുടകീഴിൽ ഒരുക്കി  വിദ്യാർത്ഥികൾക്ക് അറിവും ആവേശവും പകരുകയാണ്. 

വേഷപകർച്ചയോടെ വേദിയിലെത്തിയ വിദ്യാർത്ഥികൾക്ക് മേള സന്ദർശിച്ച മുൻ വിദ്യഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹൻ ഉപഹാരങ്ങൾ നൽകി. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ ബ്രിജി കെ ബി , സ്റ്റാളിന് നേതൃത്വം കൊടുക്കുന്ന അദ്ധ്യാപകരായ ഷാരി , രേഷ്മ എന്നിവർ പങ്കെടുത്തു.

date