Skip to main content

'എൻ്റെ കേരളം' പ്രദർശന വിപണന മേളയിൽ നാളെ (14-06-2023)

സംസ്ഥാന സർക്കാരിൻ്റെ  രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന 'എൻ്റെ കേരളം' പ്രദർശന വിപണന മേളയിൽ  ഞായറാഴ്ച രാവിലെ 9 മണിക്ക്   കെ കെ രാമചന്ദ്രൻ  എംഎൽഎ കരിയർ ഗൈഡൻസ് -  ഇന്ററാക്ടീവ് സെക്ഷൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന്  മുഖ്യമന്ത്രിയുടെ മുൻ ഐ ടി ഉപദേഷ്ടാവും കേരള പോലീസ് സൈബർ ഫോറൻസിക് കൺസൽട്ടന്റുമായ ഡോക്ടർ വിനോദ് ഭട്ടത്തിരിപ്പാട് എൻജിനീയറിങ് മേഖലയെ കുറിച്ച് ക്ലാസ്സെടുക്കും. 12 മണി മുതൽ ഗവൺമെന്റ്  എൻജിനീയറിങ് കോളേജ് പ്രൊഫസർ ഡോ. സി സജിത്ത് ബാബു എൻജിനീയറിങ് നോൺ ഐടി എന്ന വിഷയത്തിൽ ക്ലാസെടുക്കും.

രാവിലെ 10 മണി മുതൽ പ്രധാന വേദിയിൽ  ജില്ലാ പ്ലാനിങ് ഓഫീസിന്റെ നേതൃത്വത്തിൽ  നടക്കുന്ന സെമിനാർ മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയാവും. എന്റെ ജില്ലാ ഒരു കുടക്കീഴിൽ : മാതൃകാ പദ്ധതികളുടെ അവതരണം ആശയവിപുലീകരണം  എന്ന വിഷയത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് വികേന്ദ്രീകൃത ആസൂത്രണ വിഭാഗം അധ്യക്ഷ ജോസഫൈൻ ജെ  സെമിനാർ അവതരിപ്പിക്കും.

 ഉച്ചയ്ക്ക് രണ്ടുമണിക്ക് എക്സ്പോ പവലിയനിൽ വെച്ച് 'എന്നാ ഒരു കൈ നോക്കിയാലോ? ഒരു പ്രശ്നം ഒരു സംരംഭം'  എന്ന സെമിനാർ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ഡോ. കീർത്തി ഐ എഫ് എസ് മുഖ്യാതിഥിയാവും.

റോബോട്ടിക്സ് ആൻഡ് വെർച്വൽ റിയാലിറ്റി സൗജന്യ പരിശീലനത്തിന്റെ ഭാഗമായി വെബ്സൈറ്റ് ഡെവലപ്പ്മെന്റ് എന്ന വിഷയത്തിൽ ക്ലാസ്   നൽകും.

തുടർന്ന് വൈകിട്ട് 6 മണിക്ക് കലാഭവൻ സലീം ആൻഡ് ടീം നയിക്കുന്ന പാട്ടും ചിരിയും കോമഡി ഷോ നടക്കും. തുടർന്ന് 7 മണിക്ക് രചന നാരായണൻകുട്ടി അവതരിപ്പിക്കുന്ന മൺസൂൺ അനുരാഗ നൃത്തം ഉണ്ടാകും.

date