Skip to main content

കാവന ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ വര്‍ണ്ണക്കൂടാരം ഒരുങ്ങി

പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ  നടപ്പിലാക്കുന്ന വര്‍ണ്ണക്കൂടാരം പദ്ധതി കാവന ഗവ. എല്‍.പി സ്‌കൂളിൽ  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസ്  ഉദ്ഘാടനം ചെയ്തു.

സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ വര്‍ണ്ണക്കൂടാരം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപയാണ് പ്രവർത്തനങ്ങൾക്കായി നൽകുന്നത്.  പഠനത്തിനോടൊപ്പം കുട്ടികളുടെ കലാകായിക മികവുകള്‍ പ്രോത്സാഹിപ്പിക്കുക, സര്‍ഗ്ഗശേഷി വര്‍ധിപ്പിക്കുക, ഭാഷ, ശാസ്ത്രം തുടങ്ങിയ മേഖലയിലുള്ള ജ്ഞാനം വര്‍ധിപ്പിക്കുക  എന്നീ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വര്‍ണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പ്രത്യേകം സൗകര്യങ്ങളോട് കൂടിയ കാസ്സ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.

പഞ്ചായത്ത്‌ പ്രസിഡന്റ് ഷെൽമി ജോൺസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരള(എസ്. എസ്. കെ.) ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ  മെർലിൻ ജോർജ് പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ജോർജ് വർഗീസ്, ഹെഡ്മിസ്ട്രസ് ജെസ്സി ജോസഫ്,എ. ഇ. ഒ. എ. സി. മനു, പഞ്ചായത്ത്‌ അംഗങ്ങളായ ബിന്ദു ജോർജ്, വി. എസ്.ഷഫാൻ,ആൻസമ്മ വിൻസെന്റ്, ശ്രീനി വേണു, അഷറഫ് മൊയ്‌ദീൻ,ശശി കണ്ടോതി, ഷാജു വടക്കൻ, തുടങ്ങിയവർ പങ്കെടുത്തു.

date