Skip to main content

കെ സ്റ്റോർ നാളെ (മെയ് 14) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ  കെ സ്റ്റോർ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ  ഇന്ന് വൈകീട്ട് 3.30 ന് തേക്കിൻകാട് മൈതാനിയിലെ തേക്കേ ഗോപുര നടയിൽ നിർവഹിക്കും. പൊതുവിതരണ സംവിധാനത്തിൽ അളവ് തൂക്ക കൃത്യത ഉറപ്പാക്കുന്നതിന് ഇ-പോസ് മെഷിനുകൾ ഇലക്ട്രോണിക് തുലാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവ്വഹിക്കും.

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും.  റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ,  ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു,പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി  കെ രാധാകൃഷ്ണൻ , മേയർ എം കെ വർഗീസ്, പി ബാലചന്ദ്രൻ എം എൽ എ എന്നിവർ മുഖ്യാതിഥികളാകും.

പൊതുവിതരണ ഉപഭോക്തൃകാര്യ വികസന കമ്മീഷണർ ഡോ. ഡി സജിത് ബാബു പദ്ധതി അവതരണം നടത്തും. ടി എൻ പ്രതാപൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, കൗൺസിലർ പൂർണ്ണിമ സുരേഷ്, സപ്ലേ കോ സിഎംഡി ശ്രീറാം വെങ്കിട്ടരാമൻ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ ,സിജിഎം ആന്റ് സ്റ്റേറ്റ് ഹെഡ് ഐഒസി കേരളം സൻജിബ് കുമാർ ബഹ്റ , മിൽമ എംഡി ആസിഫ് കെ യൂസഫ് , സി എസ് സി സ്റ്റേറ്റ് ഹെഡ് ഡോ. പി. രാജീവൻ , ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി പി എം അലി അസ്ഗർ പാഷ സ്വാഗതവും റേഷനിംഗ് കട്രോളർ കെ മനോജ് കുമാർ നന്ദിയും പറയും.

കെ സ്റ്റോർ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 108 റേഷൻ കടകളാണ് കെ-സ്റ്റോറുകളായി മാറുക. ഈ സാമ്പത്തിക വർഷം ആയിരം കെ- സ്റ്റോറുകൾ ആരംഭിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം പൊതുവിതരണ സംവിധാനത്തിൽ അളവുതൂക്ക കൃത്യത ഉറപ്പാക്കുന്ന പദ്ധതിക്കും തുടക്കമാകും.

date