Skip to main content

വികസനോത്സവം പ്രഗതി 2023: തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഉദ്ഘാടനം ചെയ്തു

 

കുട്ടികളുടെ അവധിക്കാലം ആഘോഷമാക്കുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന വികസനോത്സവം പ്രഗതി 2023 പദ്ധതിയുടെ ഉദ്ഘാടനം തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ നിർവഹിച്ചു. തുതിയൂർ സെൻ്റ് ജോസഫ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനീറ ഫിറോസ് അധ്യക്ഷത വഹിച്ചു.

ചിത്രരചന നാടോടി നൃത്തം, നാടൻപാട്ട് , ഗ്രൂപ്പ് ഡാൻസ്, കഥപറച്ചിൽ തുടങ്ങി വിവിധ മത്സരങ്ങളിലായി മുപ്പതോളം കുട്ടികൾ വികസനോത്സവത്തിൽ പങ്കെടുത്തു. 

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി, വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഷിമി മുരളി, വാർഡ് കൗൺസിലർമാരായ എം കെ ചന്ദ്രബാബു, രാധാമണി പിള്ള, സിസി വിജു, തൃക്കാക്കര നഗരസഭ പട്ടികജാതി വികസന ഓഫീസർ സോളി വർക്കി, കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ സി ആർ രാഹുൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date