Skip to main content

നഗരവനം പദ്ധതിയും തടിഡിപ്പോ ആധുനികവത്കരണവും

 

പെരുമ്പാവൂര്‍ തടി വില്‍പന ഡിവിഷനിലെ വീട്ടൂര്‍ ഡിപ്പോയില്‍ നഗരവനം പദ്ധതിയും തടിഡിപ്പോ ആധുനികവത്കരണ പദ്ധതിയും സംയോജിതമായി നടപ്പാക്കുന്നു. പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍മ്മാങ്ങളുടെ ഉദ്ഘാടനം മെയ് 16ന് 4.15ന് വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. പി.വി ശ്രീനിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബെന്നി ബഹനാന്‍ എം.പി  മുഖ്യാതിഥിയാകും.

 പദ്ധതിയുടെ ഭാഗമായി സന്ദര്‍ശകര്‍ക്കായി പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങള്‍, മുക്കൂടില്‍, ഏറുമാടം, കുട്ടികളുടെ പാര്‍ക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്. ഡിപ്പോ നഗരവനമാക്കി മാറ്റുന്നതിനൊപ്പം തേക്ക്, ചന്ദനം ഉള്‍പ്പെടെയുള്ള വിവിധയിനം തടികളുടെ വില്‍പ്പനയും നടക്കുന്നുണ്ട്.

ഡിപ്പോ ആധുനികവത്കരണം പദ്ധതിയുടെ കീഴില്‍ സന്ദര്‍ശകമുറി, പാര്‍ക്കിംഗ് സൗകര്യം, ശുചിമുറികള്‍, പ്രകൃതി സംരക്ഷണ ബോധവത്ക്കരണ ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള കോണ്‍ഫറന്‍സ് ഹാള്‍, ഇക്കോ ഷോപ്പ്, കഫറ്റേരിയ എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്.

date