Skip to main content
സംസ്ഥാന തല വയോജന ആരോഗ്യ പ്രവർത്തക സംഗമം അരിമ്പൂർ ഗവ യു പി സ്കൂളിൽ വെച്ച്  മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്തു

വയോ സൗഹൃദത്തിനായി സംസ്ഥാനമാകെ ഒത്തു ചേർന്നു.

സംസ്ഥാന തല വയോജന ആരോഗ്യ പ്രവർത്തക സംഗമത്തിന് തുടക്കമായി.  അരിമ്പൂർ ഗവ യു പി സ്കൂളിൽ വെച്ച്  മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്തു. 

വിവിധ ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ  ഇരുനൂറോളം ആരോഗ്യ പ്രവർത്തകർ പങ്കെടുപ്പിച്ച് വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠനവും അവർക്കായി മെച്ചപ്പെട്ട ഒരു വയോജന നയവും ആവിഷ്ക്കരിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് ആരോഗ്യ പ്രവർത്തകർ സംഗമിക്കുന്നത്. രണ്ട് ദിവസങ്ങളിലായി പ്രവർത്തകർ സംഗമം നടക്കും. 

ചടങ്ങിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ.കെ.വിജയകുമാർ, ഡോ. ടി.എസ്. അനീഷ്, സി.പി. സുരേഷ് ബാബു, അരിമ്പൂർ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

date