Skip to main content

സംസ്ഥാന തല പട്ടയ വിതരണ സമാപന ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

സർക്കാരിന്റെ രണ്ടാം വാർഷികഘോഷത്തിന്റെ  ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന തല പട്ടയ വിതരണത്തിന്റെ (പട്ടയ മേള ) സമാപന ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (മെയ് 14) രാവിലെ 11.30 ന് നിർവഹിക്കും. തേക്കിൻ കാട് മൈതാനിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷനാകും.പട്ടികജാതി പട്ടികവർഗ  വകുപ്പ് മന്ത്രി കെ. രാധകൃഷ്ണൻ , ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു എന്നിവർ മുഖ്യാതിഥികളാകും.'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യം ഉയർത്തി ജനക്ഷേമ പദ്ധതികളുമായി റവന്യൂ വകുപ്പ് പുതിയൊരു യുഗത്തിന് തുടക്കമിടുകയാണ്.

ജില്ലയിലെ പുറമ്പോക്ക് പട്ടയങ്ങൾ, സുനാമി പട്ടയങ്ങൾ, വനഭൂമി പട്ടയങ്ങൾ, കോളനി പട്ടയങ്ങൾ, ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ തുടങ്ങി പതിനായിരത്തിലേറെ പട്ടയങ്ങളാണ് പട്ടയ മേളയിൽ വിതരണം ചെയ്യുന്നത്. 

മേയർ എം.കെ വർഗ്ഗീസ്, എം.പിമാരായ ടി.എൻ പ്രതാപൻ , ബെന്നി ബെഹന്നാൻ , രമ്യ ഹരിദാസ് , എം എൽ എ മാരായ പി.ബാലചന്ദ്രൻ , എ.സി മൊയ്തീൻ , എൻ.കെ അക്ബർ, മുരളി പെരുനെല്ലി, സേവ്യർ ചിറ്റിലപ്പിള്ളി, സി.സി മുകുന്ദൻ , ഇ.ടി ടെസൺ മാസ്റ്റർ, കെ.കെ രാമചന്ദ്രൻ , സനീഷ് കുമാർ ജോസഫ് , വി.ആർ സുനിൽകുമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് മാസ്റ്റർ , തൃശൂർ കോർപ്പറേഷൻ കൗൺസിലർ പൂർണ്ണിമ സുരേഷ് , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിക്കും. ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് സ്വാഗതവും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് നന്ദി പറയും.മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date