Skip to main content

അരങ്ങ് 2023: മുകുന്ദപുരം താലൂക്ക് തല മത്സരം ആദ്യ ദിനം തകർത്താടി

കുടുംബശ്രീയുടെ നേതൃത്വത്തിൽ തൃശൂർ ജില്ലയിൽ മുകുന്ദപുരം  താലൂക്ക് കലോത്സവം ആദ്യ ദിവസം പൂർത്തീകരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ 5 വേദികളിലായി നടന്ന മത്സരങ്ങളിലെ 35 വിഭാഗങ്ങളിലായി ഇരുന്നൂറോളം മത്സരാർഥികൾ പങ്കെടുത്തു. പ്രായഭേദമെന്യേ കുടുംബശ്രീ പ്രവർത്തകർ മത്സരത്തിൽ പങ്കാളിയായി.

ആദ്യദിനമായ ശനിയാഴ്ച വാശിയേറിയ മത്സരങ്ങളാണ് നടന്നത്. പദ്യപാരായണം, ലളിതഗാനം, നാടകം, സ്കിറ്റ്, നാടൻപാട്ട് സംഘഗാനം, മോണോആക്ട് തുടങ്ങിയ സ്റ്റേജ് മത്സരങ്ങളും കവിതാരചന, കലാരചന, പെൻസിൽ ഡ്രോയിങ്, കാർട്ടൂൺ, കൊളാഷ് മേക്കിങ് തുടങ്ങിയ സ്റ്റേജിതര മത്സരങ്ങളും നടത്തി.

കൂട്ടായ്മയുടെ താലൂക്ക് തല കലോത്സവം സമാപനവും സമ്മാനദാനവും നാളെ (14-05-2023) കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് വെകീട്ട് 5 മണിക്ക് പുതുക്കാട് നിയോജക മണ്ഡലം എം എൽ എ കെകെ രാമചന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും.ചടങ്ങിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം എം എൽ എ വി ആർ സുനിൽ കുമാർ മുഖ്യതിഥി ആയിരിക്കും

date