Skip to main content

എന്റെ കേരളം മെഗാ എക്‌സിബിഷൻ: ജനപ്രീതി കുറയാതെ മുന്നോട്ട്

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന് അഞ്ചാം ദിനത്തിലും മികച്ച പ്രതികരണം.വിവിധ മേഖലകളിൽ കേരളം കണ്ട മാറ്റങ്ങൾ ഒരു വിസ്മയ കാഴ്ചയായി അവതരിപ്പിക്കുന്ന എന്റെ കേരളം സ്റ്റാളുകൾ പലരേയും അതിശയിപ്പിച്ചു. അഞ്ചാം ദിനത്തിലും എന്റെ കേരളം പ്രദർശന മേള ആസ്വദിക്കാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്.സി സി മുകുന്ദൻ , സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ മാരുടെ സന്ദർശനവും മേളയ്ക്ക് ആരവമേകി.  വയനാട് നീലാംബരി ട്രൈബ്സ് വേൾഡ്  ക്ലാസ് മ്യൂസിക് അവതരിപ്പിച്ച കലാവിരുന്ന്  മേളയെ  അനുഭൂതിയിലാഴ്ത്തി. യോഗ ആന്റ് ഹെൽത്ത്കെയർ സൊസൈറ്റി അവതരിപ്പിച്ച ഉപാസന കളരിപ്പയറ്റും നവ്യാനുഭൂതിയായി.

കുടുംബശ്രീയുടെ നേതൃത്വത്തിൽ അഞ്ചാം ദിനത്തിൽ നടന്ന പാചക മത്സരവേദി വ്യസ്ത്യസ്തമാർന്ന പുട്ട്, ദോശ വിഭവങ്ങളാൽ സമ്പന്നമായി .സംരംഭകത്വ വികസനം, വിദ്യാഭ്യാസ വായ്പ പദ്ധതികൾ തുടങ്ങിയ കരിയർ ഗൈഡൻസ് ക്ലാസുകളും നവ ആശയങ്ങൾ പങ്കു വെച്ച യംഗ് ഇനൊവേറ്റേഴ്സ് മീറ്റും മേളയുടെ ശ്രദ്ധ പിടിച്ചു പറ്റി. മൃഗസംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പും നടത്തിയ ബീടു ബി മീറ്റിലും മികച്ച പ്രതികരണമായിരുന്നു.കുരുന്നുകൾ മുതൽ വയോധികർ വരെ മേളയുടെ ഭാഗമാകുന്നു എന്നതും എന്റെ കേരളത്തിന്റെ ജനപ്രീതി ഉയർത്തുന്നു.

date