Skip to main content

തെരുവുനായകളുടെ വർധന തടയുന്നതിനായി ആരംഭിച്ച എബിസി പദ്ധതി വിജയകരം - മന്ത്രി പി എ മുഹമ്മദ് റിയാസ്

 

മാലിന്യ സംസ്കരണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന്  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.  മാലിന്യങ്ങൾ വലിച്ചെറിയുന്നത് തെരുവുനായ ശല്യത്തിന് കാരണമാകുന്നുവെന്നും ഈ പ്രവണതക്ക് മാറ്റം വരുത്തണമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് നഗരസഭയുടെ കീഴിലെ ആനിമൽ ബർത്ത് കൺട്രോൾ ആശുപത്രി 10000 തെരുവ് നായകളെ വന്ധ്യകരണം പൂർത്തിയാക്കിയതിൻ്റെ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യാതിഥിയായി. മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

കോർപ്പറേഷൻ പരിധിയിലെ തെരുവുനായകളുടെ ശല്യം നിയന്ത്രക്കുന്നതിന് ആവശ്യമായ മികച്ച ഇടപെടലുകൾ നടത്താൻ ആശുപത്രിയുടെ പ്രവർത്തനത്തിലൂടെ സാധിച്ചു. 10700 ഓളം തെരുവുനായകളെ വന്ധ്യകരണത്തിനും പേവിഷ ബാധയ്ക്കെതിരായ കുത്തിവെപ്പും നൽകി നിയമകരമായി വിട്ടയച്ചിട്ടുണ്ട്. 

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാർ, വാർഡ് കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.  ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് സ്വാഗതവും   കോർപ്പറേഷൻ സെക്രട്ടറി ബിനി കെ യു നന്ദിയും പറഞ്ഞു.

date