Skip to main content
 ചേമഞ്ചേരി തോരായ് കടവ്

ചേമഞ്ചേരി തോരായ് കടവ് -കല്ലും പുറത്ത് താഴെ ചീർപ്പ് ഉദ്ഘാടനം ചെയ്തു

 

ജനകീയാസൂത്രണ പദ്ധതിപ്രകാരം പണി പൂർത്തീകരിച്ച തോരായി കടവ് - കല്ലും പുറത്ത് താഴ ചീർപ്പ് കാനത്തിൽ ജമീല എം എൽ എ നാടിനു സമർപ്പിച്ചു. 

 പ്രദേശത്തെ ദീർഘ നാളെത്തെ ആവശ്യമായിരുന്നു തോരായി കടവ് - കല്ലും പുറത്ത് താഴ ചീർപ്പ് നിർമ്മാണം . 
ഇവിടെ  ഉപ്പുവെള്ളം കയറി ശുദ്ധജല സ്ത്രോതസ്സുകൾ മലിനമാകുന്നത് ഏറെ പ്രയാസമായിരുന്നു സൃഷ്ടിച്ചത്.
വിസിബി (ചീർപ്പ്) പണി പൂർത്തീകരിച്ചതോടെ ജലസ്രോതസ്സുകളുടെ മലീനീകരണ പ്രശ്നത്തിനാണ്  ശാശ്വത പരിഹാരമാകുന്നത്. ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ്  നിർമ്മാണം പൂർത്തീകരിച്ചത്.

ചടങ്ങിൽ
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് 
എം.പി ശിവാനന്ദൻ , പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 
പി ബാബുരാജ്, ഗ്രാമപഞ്ചായത്ത് അംഗം 
സന്ധ്യ ഷിബു , ജലസേചന വകുപ്പ് എഞ്ചിനീയർ  ഹാബി സി.എച്ച് , വിവിധരാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ  പങ്കെടുത്തു.
വാർഡ് മെമ്പർ ഷീല ടീച്ചർ സ്വാഗതവും വാർഡ് വികസന സമിതികൺവീനർ എം പി അശോകൻ നന്ദിയും പറഞ്ഞു.

date