Skip to main content

അടിപൊളി പാട്ടിന്റെ പെരുമഴ തീർത്ത് തൈക്കുടം ബ്രിഡ്ജ് 

 

സംസ്ഥാന മന്ത്രിസഭാ രണ്ടാം വാർഷികാഘോഷ വേദിയെ ഇളക്കി മറിച്ച സംഗീത മന്ത്രികതയുമായി തൈക്കുടം ബ്രിഡ്ജ്. നവരസ ഗാനവുമായി വേദിയിലെത്തിയ തൈക്കുടം രണ്ട് മണിക്കൂറിൽ 18 ഓളം ഗാനങ്ങളാണ് സംഗീതാസ്വാദകർക്ക് മുന്നിലെത്തിച്ചത്. ഏവരെയും കൊതിപ്പിക്കുന്ന മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങൾ വേദിയിലെത്തി. കോഴിക്കോട് ബീച്ചിലെ നിറഞ്ഞ് കവിഞ്ഞ വേദിയും ബാന്റിനൊപ്പം ഏറ്റുപാടി.

അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്, കാതലേ കാതലേ, അയല മത്തി തന്നേയ് താനേ എന്ന ഉറുമ്പ് ഗാനം, തീവണ്ടി ഗാനം തുടങ്ങിയ ഗാനങ്ങൾ ബീച്ചീനെയാകെ ഇളക്കിമറിച്ചു. 

കോഴിക്കോട് ബീച്ചിൽ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായാണ് തൈക്കുടത്തിന്റെ സംഗീത മഴ പെയ്തിറങ്ങിയത്. ഈണവും താളവും ഈരടികളും സമം ചേർത്തതാണ് തൈക്കുടത്തിന്റെ പാട്ടുകൾ.  ശ്രോതാക്കളെ ആസ്വാദനത്തിന്റെ ഉന്നതിയിലെത്തിച്ചാണ് തൈക്കുടം വേദി വിട്ടത്.

date