Skip to main content

കുക്രി കത്തി മുതൽ മെഷീൻ ഗൺ വരെ;  പരിചയപ്പെടാം കേരള പോലീസിന്റെ   ആയുധ ശേഖരം

കേരള പോലീസ് താണ്ടിയ  ആധുനികവത്ക്കരണത്തിന്റെ  ചുവടുകളും പോലീസിലെ പുതിയ ആയുധങ്ങളും  നേരിൽ കാണാൻ അവസരമൊരുക്കി ബീച്ചിലെ എന്റെ കേരളം പ്രദർശന മേളയിലെ പോലീസ് സ്റ്റാൾ. 

കുക്രി കത്തി മുതൽ മെഷീൻ ഗൺ വരെയുള്ള തോക്കുകളും പഴയകാലത്ത് വെള്ളം ശേഖരിക്കാൻ ഉപയോഗിച്ച വാട്ടർ ബോട്ടിൽ, മരുന്ന് സൂക്ഷിക്കുന്ന 
മെഡിക്കൽ ബാൾ, വിലങ്ങുകൾ,  മെറ്റൽ ലോക്ക് തുടങ്ങി ആധുനിക പോലീസിലെ  വിവിധ പുതിയ ഉപകരണങ്ങളും സംവിധാനങ്ങളും പരിചയപ്പെടുത്തുകയാണ്  പോലീസ് സ്റ്റാൾ. 

പോലീസ് ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന വെബല്‍ ഹാന്‍റ് സെറ്റ് ഉള്‍പ്പെടെയുളള പഴയകാല ഉപകരണങ്ങള്‍, അത്യാധുനിക ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ, 
വിവിധ മെറ്റൽ ഡിറ്റക്റ്ററുകൾ, 12 കിലോ ഭാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, 700 മീറ്റർ ദൂരം വരെ വെടിവെക്കാൻ സാധിക്കുന്ന  1050 എം എം നീളമുളള  മെഷീൻ ഗൺ, വാട്ടർ ജെറ്റ് ഡിസ്പ്യൂറ്റർ, 
 എ കെ 47, താർ, ഇൻസാസ്, യു ബി ജി എൽ, ഇന്ത്യൻ നിർമ്മിത സ്‌നൈപ്പർ, മൾട്ടി ഷെൽ ലോഞ്ചർ,  പിസ്റ്റൾ തുടങ്ങിയ ആയുധങ്ങളും ഇവിടെയുണ്ട്
 വിവിധ തരത്തിലുള്ള ഗ്രനേഡുകൾ, തോക്കിന്റെ തിരകൾ തുടങ്ങിയവയുടെ പ്രദർശനവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.

പെൺകുട്ടികൾക്കും സ്ത്രീകൾക്കും അക്രമികളിൽ നിന്നും രക്ഷപ്പെടാനുള്ള സ്വയം പ്രതിരോധ അടവുകൾ പരിശീലിപ്പിക്കുന്നതിന്  ഒരുക്കിയ സ്റ്റാളും ഇതിന്റെ കൂടെയുണ്ട്. ആയുധങ്ങൾ ഉപയോഗിക്കാതെ നിമിഷങ്ങൾക്കകം അക്രമിയെ എങ്ങനെ നേരിടാം,  ദേഹോപദ്രവം ഏൽപ്പിക്കുന്നവരെ എങ്ങനെ കീഴ്‌പ്പെടുത്താം തുടങ്ങിയ കാര്യങ്ങൾക്ക് പുറമെ സോഷ്യൽ പോലീസ് സംവിധാനത്തെ കുറിച്ചും വിവരണം നൽകുന്നുണ്ട്.

date