Skip to main content

കുറ്റ്യാടി കടന്തറപുഴക്ക് കുറുകെയുള്ള ഇരുമ്പുപാലം മെയ് 23 ന് നാടിന് സമർപ്പിക്കും

 

ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ കുറത്തിപാറയെയും മരുതോങ്കര പഞ്ചായത്തിലെ സെന്റർമുക്കിനെയും ബന്ധിപ്പിക്കുന്ന ഇരുമ്പുപാലം  മെയ് 23 ന് നാടിന് സമർപ്പിക്കും. ടി.പി രാമകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ  പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചിലവഴിച്ച് കുറ്റ്യാടി കടന്തറപുഴക്ക് കുറുകെയാണ് ഇരുമ്പുപാലം നിർമ്മിച്ചത്.
 
ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് കുറത്തിപാറ അങ്കണവാടിയിൽ സ്വാഗത സംഘരൂപീകരണയോഗം ചേർന്നു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ  ഉദ്ഘാടനം നിർവഹിച്ചു.  വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സി.കെ ശശി അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം ലൈസ ജോർജ് , മരുതോങ്കര പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബാബുരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. യോഗത്തിൽ സി.കെ.ശശി ചെയർമാനും ലൈസ ജോർജ് കൺവീനറായും കെ.പി രാജൻ ട്രഷററുമായ  ഉദ്ഘാടന സ്വാഗതസംഘ കമ്മറ്റിയും  രൂപീകരിച്ചു.

date