Skip to main content

കൈയടിച്ചും ഏറ്റു പാടിയും ജനസാഗരം: കോഴിക്കോടിൻ്റെ മനം നിറച്ച് ഗൗരിലക്ഷ്മിയും അരവിന്ദ് വേണുഗോപാലും

 

ലയ സാന്ദ്രമായ വരികള്‍ കോര്‍ത്തും മൃദുല മോഹന രാഗങ്ങള്‍ അടര്‍ത്തിയും 
ഗൗരിലക്ഷ്മിയും അരവിന്ദ് വേണുഗോപാലും സംഘവും കാഴ്ച്ചക്കാരുടെ ഹൃദയം തൊട്ടു. മേളയുടെ രണ്ടാം ദിവസം ബീച്ചിലെ വേദിയാണ് കലാസ്വാദകരെ കൊണ്ട് നിറഞ്ഞത്.

എന്റെ കേരളം പ്രദർശന വിപണന മേളയൊടബന്ധിച്ച് കോഴിക്കോട് ബീച്ചിൽ അരങ്ങേറിയ ഗൗരി ലക്ഷ്മി ലൈവ് ഷോ കാണാൻ ആയിരങ്ങളാണ് ബീച്ചിലെത്തിയത് . "കൈതോലപ്പായ വിരിച്ച് " തുടങ്ങിയ പാട്ടുകൾ ബീച്ചിനെ ആവേശക്കടലാക്കി മാറ്റി. ഫാസ്റ്റ് നമ്പറുകളും, പഴയകാല സിനിമാ ഗാനങ്ങളും കോർത്തിണക്കിയ ലൈവ് ഷോ ആളുകളെ ആഹ്ലാദത്തിമിർപ്പിലാക്കി. ഗൗരി ലക്ഷ്മിയും അരവിന്ദ് വേണുഗോപാലും  പാട്ടും നൃത്തവുമായെത്തിയപ്പോൾ കാണികൾ ആവേശത്തോടെ താളം പിടിച്ചത് ബീച്ചിലെ സായാഹ്നം ഹൃദ്യമായ  ആഘോഷരാവായി മാറി.
  
'പലവട്ടം കാത്തു നിന്നു ഞാൻ കോളേജിൻ മൈതാനത്ത് ' എന്ന ഗാനം കാണികൾ കൂടി ഏറ്റു ചൊല്ലിയതോടെ സദസ്സ് കൂടുതൽ സജീവമായി.അരവിന്ദ് വേണുഗോപാലിൻ്റെ മെലഡി ഗാനങ്ങൾ നിറഞ്ഞ കയ്യടികളോടെ കാണികൾ  സ്വീകരിച്ചു.

date