Skip to main content

കറങ്ങും ക്യാമറ തന്നെ സ്റ്റാർ

കറങ്ങും ക്യാമറയിൽ 360 ഡിഗ്രി വീഡിയോക്ക് പോസ് ചെയ്യാൻ തിരക്കോട് തിരക്ക് തന്നെ. എന്റെ കേരളം മേളയിൽ ഇൻഫർമേഷൻ വകുപ്പ് അവതരിപ്പിച്ച 360 ഡിഗ്രി ക്യാമറ വൈറലായി കഴിഞ്ഞു. ചിരിയും ഡാൻസുമായി 360 ഡിഗ്രിയുടെ മുന്നിൽ കറക്കമാണ് എല്ലാവരും. കറങ്ങും ക്യാമറയിൽ മേളയിലെ തിരക്കിനെക്കാൾ വരിയാണ് ഫോട്ടോ എടുക്കാൻ. 

സോഷ്യൽ മീഡിയയിൽ കറങ്ങുന്ന റവന്യു മന്ത്രി 'രാജേട്ടനും' 'കലക്ടർ മാമനും' സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകനും വൈറലാണ്. ഇത് കണ്ട് വാശിപിടിച്ചു രക്ഷിതാക്കളെയും കൊണ്ട് മേളയ്‌ക്കെത്തിയ കുറുമ്പന്മാരും കുറുമ്പികളും കുറവല്ല.

date