Skip to main content

ജല ബജറ്റ്: പരപ്പ  ബ്ലോക്ക് പഞ്ചായത്ത്തല  ശില്‍പ്പശാല  നടത്തി

പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍  ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ  ജല ബജറ്റ് തയ്യാറാക്കുന്നതിനുള്ള  ബ്ലോക്ക്തല  ശില്‍പശാല ബ്ലോക്ക് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ.ഭൂപേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ.രവി, പ്രസന്ന പ്രസാദ്, ടി.കെ.നാരായണന്‍, പി.ശ്രീജ എന്നിവര്‍ സംസാരിച്ചു. നവ കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, മൈനര്‍ ഇറിഗേഷന്‍ എ.ഇ.ഇ.   കെ.രമേശന്‍, രാഘവന്‍ മാസ്റ്റര്‍  എന്നിവര്‍ ക്ലാസ്സ് എടുത്തു. ജനപ്രതിനിധികള്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, വി.ഇ.ഒ.മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, തൊഴിലുറപ്പ് എഞ്ചിനീയര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍  എന്നിവര്‍ പങ്കെടുത്തു. മെയ് 15,,16  തീയതികളില്‍ ഗ്രാമ പഞ്ചായത്തുതല ശില്പശാല  നടത്തുന്നതിനും ജൂണ്‍ 5ന്  പ്രഖ്യാപനം നടത്തുന്നതിനും ശില്പശാല  തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് എം.വിജയ കുമാര്‍ സ്വാഗതവും  ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ജി.ബിജുകുമാര്‍ നന്ദിയും പറഞ്ഞു

date