Skip to main content

എന്റെ കേരളം പ്രദർശന വിപണന മേളയിൽ നാളെ വിപുലമായ പരിപാടികൾ

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ നാളെ (മെയ് 15) നടക്കുക വിപുലമായ പരിപാടികൾ. വൈകുന്നേരം ഏഴ് മണിക്ക് ബീച്ചിലെ തുറന്ന വേദിയിൽ ഓൾ  ജനറേഷൻ ട്യൂൺസ് നടക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി, യാസിർ നിസാർ, അരിസ്റ്റോ സുരേഷ്, സോണിയ ആമോദ്, റഹ്മാൻ , സി ജെ കുട്ടപ്പൻ , നിമിഷ സലിം, കെ.വി അബൂട്ടി, വണ്ടൂർ ജലീൽ തുടങ്ങിയവർ പങ്കെടുക്കും.

പ്രദർശന ഹാളിൽ ഉച്ചയ്ക്ക് മൂന്ന് മണി മുതൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കും. "പ്രതിരോധത്തിൽ ഊന്നൽ നൽകിയ ആരോഗ്യ സമീപനം " എന്ന വിഷയത്തിൽ ആരോഗ്യവകുപ്പ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫയർ ട്രെയ്നിംഗ് സെന്റർ പ്രിൻസിപ്പൽ ഡോ. ഷാമിൻ പി.ആർ സംസാരിക്കും.  

പൊതുജനങ്ങൾക്ക് വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ കാണാനും ഉൽപന്നങ്ങൾ വാങ്ങാനും രാവിലെ മുതൽ സൗകര്യമുണ്ടാവും. പ്രവേശനം പൂർണമായും സൗജന്യമാണ്. മെയ് 18 വരെയാണ് മേള.

date