Skip to main content
മാത്തോട്ടം കുത്തുകല്ല് മണപ്പാടം ഫുട്പാത്ത് ഉദ്ഘാടനം ചെയ്തു 

മാത്തോട്ടം കുത്തുകല്ല് മണപ്പാടം ഫുട്പാത്ത് ഉദ്ഘാടനം ചെയ്തു 

കോഴിക്കോട് കോർപ്പറേഷൻ 53 ഡിവിഷൻ മാത്തോട്ടം കുത്തുകല്ല് മണപ്പാടം ഫുട്പാത്ത് റോഡ് കൗൺസിലർ ടി.കെ ഷമീന ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വാടിയിൽ നവാസ് അധ്യക്ഷത വഹിച്ചു.

കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ പണി പൂർത്തീകരിച്ചത്. മാത്തോട്ടം മണപ്പാടം പ്രദേശത്തെ വെള്ളപ്പൊക്ക ദുരിതത്തിന് ഇതോടെ ശാശ്വത പരിഹാരമായി. കൗൺസിലർ കൊല്ലത്ത് സുരേഷ് മുഖ്യാതിഥിയായി. ഡിവിഷൻ കൺവീനർ ആഷിക്, എൻ ശരത്  എന്നിവർ സംസാരിച്ചു.

date