Skip to main content
തുരങ്കത്തിലൂടെ നടന്ന്, കുട്ടികളോട് കുശലം പറഞ്ഞ് മന്ത്രി എ കെ ശശീന്ദ്രൻ 

തുരങ്കത്തിലൂടെ നടന്ന്, കുട്ടികളോട് കുശലം പറഞ്ഞ് മന്ത്രി എ കെ ശശീന്ദ്രൻ 

 

കോഴിക്കോട് ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേള വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ പവലിയനിലെ 360 ഡിഗ്രി സെല്‍ഫി പ്ലാറ്റ്ഫോമിൽ നിന്ന് സെൽഫി എടുത്ത മന്ത്രി സന്ദർശകരോട് കുശലാന്വേഷണവും നടത്തി.

ടൂറിസം വകുപ്പിൻ്റെ സ്റ്റാളിൽ ഒരുക്കിയ തുരങ്കത്തിലൂടെയും അദ്ദേഹം കയറിയിറങ്ങി. പോലീസിൻ്റെ സ്റ്റാളിൽ സ്വയം പ്രതിരോധ പാഠങ്ങൾ കേൾക്കുകയായിരുന്ന കുരുന്ന് ബാലികയെ മന്ത്രി അഭിവാദ്യം ചെയ്തു. എക്സൈസ് വകുപ്പിൻ്റെ ബാസ്കറ്റ് ബോൾ ചലഞ്ചിൽ ഒരു കൈനോക്കാനും മന്ത്രി മറന്നില്ല. മേളയിൽ എത്തിയവരോട്  സൗഹൃദ സംഭാഷണങ്ങൾ നടത്തികൊണ്ട് മന്ത്രി സ്റ്റാളുകളിലൂടെ സന്ദർശനം നടത്തി.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ദീപയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

date