Skip to main content
സമ്മാനങ്ങള്‍ നേടാം, സാമൂഹ്യനീതി വകുപ്പിനെ അടുത്തറിയാം

സമ്മാനങ്ങള്‍ നേടാം, സാമൂഹ്യനീതി വകുപ്പിനെ അടുത്തറിയാം

 

സമ്മാനം നേടാം....സാമൂഹ്യനീതി വകുപ്പിനെ അടുത്തറിയാം....  സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിനെ പരിചയപ്പെടുത്തി കോഴിക്കോട് ജില്ലാ സാമൂഹിക ഓഫീസ്. ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സ്റ്റാളുകളിലൂടെ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരിചയപ്പെടുത്തുന്നത്. 

മേളയിലെ 26-ാം നമ്പര്‍ സ്റ്റാളില്‍ മത്സരപരിപാടികള്‍ ഒരുക്കിയാണ് സാമൂഹ്യനീതി വകുപ്പ് സന്ദർശകരെ സ്വീകരിക്കുന്നത്. വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ ആസ്പദമാക്കിയാണ് പൊതുജനങ്ങള്‍ക്ക് ചോദ്യോത്തര മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഉത്തരങ്ങള്‍ എഴുതിയിടാനുള്ള പെട്ടിയും അവിടെ സ്ഥാപിച്ചിട്ടുണ്ട്. സമ്മാനങ്ങള്‍ നേടാനും പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാനും ഈ സ്റ്റാളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സുനീതി പോര്‍ട്ടലിനെ കുറിച്ചുള്ള വിവരണവും ലഭ്യമാണ്. കൈപ്പുസ്തകം, ലഘുലേഖ എന്നിവയും സന്ദര്‍ശകര്‍ക്കായി വിതരണം ചെയ്യുന്നുണ്ട്. 

27-ാം നമ്പര്‍ സ്റ്റാളില്‍ ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന തെരുവില്‍ കഴിയുന്നവരുടെ പുനരധിവാസ പദ്ധതിയായ ഉദയം പദ്ധതിയുടെ സ്റ്റാളാണ് പ്രവര്‍ത്തിക്കുന്നത്. വകുപ്പിലെ ക്ഷേമസ്ഥാപനമായ ആശാഭവനിലെ താമസക്കാരായ സ്ത്രീകള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും 158-ാം നമ്പര്‍ സ്റ്റാളിലും വൊക്കേഷണല്‍ ട്രെയിനിങ്  സെന്ററില്‍ പരിശീലനം നേടിയവര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും തൊട്ടടുത്ത സ്റ്റാളിലായും സജ്ജീകരിച്ചിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഗ്രാന്റ് ഇന്‍ എയിഡോടു കൂടി ഇംഹാന്‍സ് നടത്തുന്ന ആര്‍എഫ്പി പ്രൊജക്ടിലെ ഭിന്നശേഷിയുള്ളവര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും 80-ാം നമ്പര്‍ സ്റ്റാളിലാണ് ഒരുക്കിയത്. സ്റ്റാളുകള്‍ക്ക് പുറമെ മെയ് 17 ന് വൈകുന്നേരം മൂന്നു മണി മുതല്‍ ഉള്‍ച്ചേര്‍ന്ന സമൂഹം; നീതിയും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

date