Skip to main content

കാടറിവും കൗതുകങ്ങളുമായി വനം വകുപ്പ് സ്റ്റാൾ

 

കാട്ടിലെ വേഴാമ്പലിനെ കോഴിക്കോട് കടപ്പുറത്ത് കണ്ട സന്തോഷത്തിലാണ് എന്റെ കേരളം പ്രദർശന വിപണമേളയിലെത്തിവർ.
ഒരു കാനനയാത്ര നടത്തുന്ന അനുഭവം സന്ദര്‍ശകര്‍ക്ക് പ്രദാനം ചെയ്യുന്ന തരത്തിലാണ് വനംവകുപ്പ് സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്. 

മലമുഴക്കി വേഴാമ്പലും വന്യജീവികളും നിറഞ്ഞ കാടിന്റെ വന്യ ഭംഗിയുടെ ചെറുപതിപ്പ് സന്ദര്‍ശകര്‍ക്കായി തയാറാക്കി വനം-വന്യജീവി വകുപ്പും പ്രദര്‍ശന വിപണനമേളയില്‍ പങ്കാളിത്തമുറപ്പാക്കി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ വിധത്തില്‍ കണ്ടാസ്വദിക്കാവുന്ന വിധത്തിലാണ് വനം-വന്യജീവി വകുപ്പ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്.

ആവാസ വ്യവസ്ഥകൾ തിരിച്ചു പിടിക്കേണ്ടതും പരിപോഷിപ്പിക്കേണ്ടതുമായ ഉത്തരവാദിത്തം പൊതുജന പങ്കാളിത്തത്തോടെ വനംവകുപ്പ് എങ്ങനെ നടപ്പിലാക്കുന്നുവെന്നും അത്തരം സാധ്യതകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുന്ന പ്രദര്‍ശനവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

വിദ്യാവനം, നഗരവനം തുടങ്ങി വനത്തിന് പുറത്ത് ഏറ്റവും കുറഞ്ഞ സ്ഥലത്ത് സൃഷ്ടിക്കാവുന്ന സ്വാഭാവിക വനമാതൃകകള്‍, കാവ്, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, അതിനായി വകുപ്പ് നല്‍കുന്ന ധനസഹായം സംബന്ധിച്ച വിവരങ്ങളും സ്റ്റാളില്‍ ലഭ്യമാണ്. വംശനാശം നേരിടുന്ന മുപ്പതോളം ദേശാടനപ്പക്ഷികളുടെ ചിത്രങ്ങളും വിശദാംശങ്ങളും  ഉദ്യോഗസ്ഥര്‍ സന്ദർശകർക്ക് വിവരിച്ചു നൽകുന്നുണ്ട്.

date