Skip to main content
വികസന 'പാത' യുടെ നേരനുഭവമൊരുക്കി പൊതുമരാമത്ത് വകുപ്പ് പ്രദര്‍ശന സ്റ്റാള്‍

വികസന 'പാത' യുടെ നേരനുഭവമൊരുക്കി പൊതുമരാമത്ത് വകുപ്പ് പ്രദര്‍ശന സ്റ്റാള്‍

 

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റോഡുകളെക്കുറിച്ചും ആശുപത്രികളെക്കുറിച്ചും പാലങ്ങളെക്കുറിച്ചുമുള്ള രൂപ മാതൃകകൾ
പ്രദര്‍ശിപ്പിച്ച് എന്റെ കേരളം മേളയില്‍ ശ്രദ്ധയാകർഷിക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റാള്‍.

23.82 കോടി രൂപ മുതല്‍ മുടക്കില്‍ പണിയുന്ന  തോരായിക്കടവ് പാലത്തിന്റെ മാതൃകയാണ് സ്റ്റാളിലെ പ്രധാന ആകര്‍ഷണം. 28.50 കോടി മുതല്‍ മുടക്കി നിർമ്മിക്കുന്ന കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റൽ, 20.40 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന തൊണ്ടിലക്കടവ് പാലം, 3.2 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണ പൂര്‍ത്തീകരണത്തിലേക്ക് എത്തി നില്‍ക്കുന്ന ഉരുട്ടി പാലം എന്നീ മാതൃകകളും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ്‌ ഹൗസിന്റെ ഓൺലൈൻ ബുക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങള്‍, വകുപ്പിന്റെ വെഹിക്കിൾ ക്വാളിറ്റി ടെസ്റ്റ് മൊബൈൽ ലാബ്, നിർമ്മാണം പൂർത്തിയാക്കിയ പാലങ്ങൾ എന്നീ വിവരങ്ങൾ പൊതുജന ജനങ്ങളിലേക്ക് എത്തിക്കാനായി വീഡിയോ ചിത്രവും ഒരുക്കിയിട്ടുണ്ട്.

റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണ കാര്യത്തില്‍  സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളുടെ നേരനുഭവങ്ങള്‍ കണ്ടറിഞ്ഞും സ്റ്റാളിന് മുന്നിലായി സ്ഥാപിച്ചിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വലിയ കട്ട് ഔട്ടുകള്‍ക്ക് മുമ്പില്‍ നിന്ന് ഫോട്ടോകളും സെല്‍ഫികളും പകര്‍ത്തിയുമാണ് സന്ദര്‍ശകര്‍ മടങ്ങുന്നത്.

date