Skip to main content
സരോവരം നേച്ചർ ലേണിങ് സെന്റർ   പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു 

സരോവരം നേച്ചർ ലേണിങ് സെന്റർ   പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു 

 

സരോവരം ബയോപാർക്കിൽ വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന നേച്ചർ ലേണിങ് സെന്റർ പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നിർവഹിച്ചു. മേയർ ഡോ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

സരോവരം പാർക്കിന്റെ വികസനത്തിനായി വിനോദസഞ്ചാര വകുപ്പ് 1.74 കോടി രൂപ ചെലവഴിച്ചാണ് നേച്ചർ ലേണിങ് സെൻ്ററിൻ്റെ ആദ്യ ഘട്ടം പൂർത്തീകരിച്ചത്. 

കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ, കൗൺസിലർ പ്രവീൺ എം എൻ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ടൂറിസം വകുപ്പ് റീജണൽ ജോയിന്റ് ഡയറക്ടർ ഗിരീഷ് കുമാർ ഡി സ്വാഗതവും, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ എസ് നന്ദിയും പറഞ്ഞു.

date