Skip to main content
360 ഡിഗ്രി സെല്‍ഫി വീഡിയോ എടുക്കാം സോഷ്യൽ മീഡിയയിൽ താരമാകാം, 

360 ഡിഗ്രി സെല്‍ഫി വീഡിയോ എടുക്കാം സോഷ്യൽ മീഡിയയിൽ താരമാകാം, 

 

360 ഡിഗ്രിയിൽ സെല്‍ഫി വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് താരമാകണോ, എങ്കിൽ വരൂ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക് റിലേഷൻസ്‌ വകുപ്പ് പവിലിയനിലെ 360 ഡിഗ്രി സെൽഫി ബൂത്തിലേക്ക്.

എന്റെ കേരളം പ്രദർശന വേദിയെ ആകർഷകമാക്കുകയാണ് 360 ഡിഗ്രി സെൽഫി ബൂത്ത്. യുവതയെ ആകർഷിക്കുന്ന തരത്തിലാണ് സെൽഫി വീഡിയോ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ സജ്ജീകരിച്ചിട്ടുള്ള ഐഫോണിലെ കാമറ ഉപയോഗിച്ചാണ് വീഡിയോ എടുത്ത് നൽകുന്നത്. മെയിൻ പവലിയന്റെ ആദ്യം ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക് റിലേഷൻസ്‌ വകുപ്പിന്റെ പ്രദർശനമാണ് അതിഥികളെ സ്വീകരിക്കുന്നത്.

പ്രായഭേദമന്യേ സന്ദർശകർ ഏറ്റെടുത്ത്  മേളയിലെ താരമായിരിക്കുകയാണ് സെൽഫി ബൂത്ത്. സെൽഫി ബൂത്തിൽ എടുക്കുന്ന വീഡിയോ തത്സമയം ബൂത്തിനുസമീപം സജ്ജീകരിച്ചിരിക്കുന്ന ക്യുആർ കോഡിൽനിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കാനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.

date