Skip to main content

തീരദേശപരിപാലന പ്ലാനിന്റെ കരട് : പബ്ലിക് ഹിയറിംഗ് മെയ് 22ന്

തീരദേശ നിയന്ത്രണ മേഖല നോട്ടിഫിക്കേഷൻ 2019തുമായി ബന്ധപ്പെട്ട് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസസ് സ്റ്റഡീസ് തയാറാക്കിയ തീരദേശ പരിപാലന പ്ലാനിന്റെ കരടിന്മേൽ നിർദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനുള്ള പബ്ലിക് ഹിയറിംഗ് മെയ് 22ന് രാവിലെ 10:30 മുതൽ കുടപ്പനക്കുന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഓഫീസ്, ജില്ലാ പഞ്ചായത്ത് ഓഫീസ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറിമാരുടെ കാര്യാലയങ്ങൾ, ആക്കുളത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഓഫീസ്, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് എന്നീ കാര്യാലയങ്ങളിലും, ഔദ്യോഗിക വെബ്‌സൈറ്റ് ആയ coastal.keltron.org ലും കരട് തീരദേശ പരിപാലന പ്ലാൻ പരിശോധനയ്ക്കായി ലഭിക്കും. coastal.keltron.org എന്ന വെബ്‌സൈറ്റിലെ 'grievances' ഓപ്ഷൻ മുഖേനയും kczmasandtd@gmail.com എന്ന ഇ-മെയിൽ വഴിയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ സമർപ്പിക്കാമെന്ന് കേരള കോസ്റ്റൽ സോണൽ മാനേജ്‌മെന്റ് അതോറിറ്റി ജില്ലാ സമിതി മെമ്പർ സെക്രട്ടറി അറിയിച്ചു.

date