Skip to main content

ടെക്‌നിഷ്യൻ താത്കാലിക നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവിഞ്ജാന വിഭാഗത്തിൽ ഹോണറേറിയം അടിസ്ഥാനത്തിൽ താത്ക്കാലികമായി ബയോടെക്‌നോളജി ടെക്‌നിഷ്യനെ  നിയമിക്കുന്നു. വാക്ക്-ഇൻ- ഇന്റർവ്യൂ മെയ് 25 രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. എം.എസ്.സി, ബി.എസ്.സി ബയോടെക്‌നോളജിയും, ടിഷ്യുകൾച്ചർ മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രസ്തുത വിഷയത്തിൽ പി.എച്ച്.ഡി ഉളളവർക്ക് മുൻഗണന.  ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം രാവിലെ 10.30ന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

date