Skip to main content

കുക്ക്, ആയ തസ്തികകളിൽ അഭിമുഖം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ കുക്ക്, ആയ തസ്തികകളിൽ താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു. പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റ് എന്നിവയാണ് കുക്ക് തസ്തികയിലേക്കുള്ള യോഗ്യത. ഏഴാംക്ലാസ് വിജയിച്ചവർക്കോ തത്തുല്യയോഗ്യത നേടിയവർക്കോ ആയ തസ്തികയിലേക്ക് അപേക്ഷിക്കാം. കുക്ക് തസ്തികയിൽ മെയ് 22 രാവിലെ 11നും ആയ തസ്തികയിൽ മെയ് 23 രാവിലെ 11നും അഭിമുഖം നടക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ബയോഡാറ്റയും തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വെള്ളയമ്പലം കനകനഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഈ ദിവസങ്ങളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 0471 2314238

date