Skip to main content

ഗതാഗത നിയന്ത്രണം

തേക്കുംമൂട്-പൊട്ടക്കുഴി റോഡിൽ വിവിധയിടങ്ങളിലായി ഓടയുടെയും കലുങ്കിന്റെയും പുനർനിർമാണ പ്രവർത്തികൾ നടക്കുന്നതിനാൽ ബുധനാഴ്ച (മെയ് 17) മുതൽ ജൂൺ 16 വരെ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് ഭാഗികനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് കന്റോൺമെന്റ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. 30 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

date