Skip to main content

എറണാകുളം അറിയിപ്പുകൾ

കെ.ജി.റ്റി.ഇ. പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേയ്ക്ക്

സീറ്റൊഴിവ്

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും (സി - ആപ്റ്റ്) സംയുക്തമായി ആരംഭിക്കുന്ന കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള ഒരു വര്‍ഷ കെ.ജി.റ്റി.ഇ. പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.റ്റി.ഇ പ്രസ്സ് വര്‍ക്ക് ആന്‍റ് കെ.ജി.റ്റി.ഇ പോസ്റ്റ്-പ്രസ്സ്  കോഴ്‌സുകളിലേക്ക്  സീറ്റൊഴിവുണ്ട്.

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ പരീക്ഷ കണ്‍ട്രോളര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന  പ്രസ്തുത കോഴ്‌സില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി. മറ്റ് മുന്നോക്ക സമുദായങ്ങളിലെ  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്കു വിധേയമായി കെ.പി.സി.ആര്‍ ആനുകൂല്യം ലഭിക്കുന്നതാണ്. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസം, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സി - ആപ്റ്റ് പരിശീലന വിഭാഗം, കേരള സ്റ്റേറ്റ്  സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ഗവ. എല്‍.പി.സ്‌കൂള്‍ കാമ്പസ്, തോട്ടക്കാട്ടുകര, ആലുവ - 683108,  (ഫോണ്‍ : 0484-2605322,9605022555) മെയ് 31 ന് മുമ്പായി നേരിട്ട് ബന്ധപ്പെടുക.

 

ഗവ: എ.വി.ടി.എസ് കളമശ്ശേരിയിൽ ഗവ:അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

ഗവ: എ.വി.ടി.എസ് കളമശ്ശേരിയിൽ നടത്തുന്ന ഓപ്പറേഷൻ ആന്റ് മെയിന്റനൻസ് ഓഫ് മറൈൻ ഡീസൽ എഞ്ചിൻസ് എന്ന മൂന്ന് മാസം ദൈർഘ്യമുള്ള ഗവ:അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ:എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് നൽകാവുന്നതാണ്. ഐ.ടി.ഐ ട്രേഡുകളായ മെക്കാനിക് മോട്ടോർ വെഹിക്കിൾ, മെക്കാനിക് ഡീസൽ എന്നിവ പാസായവർക്കോ മെക്കാനിക്കൽ ഡിപ്ലോമ/ഡിഗ്രിയുള്ളവർക്കോ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 0484-2557275, 8891180187.

 

താത്കാലിക നിയമനം

 

എറണാകുളം ജനറല്‍  ആശുപത്രിയില്‍  ആശുപത്രി വികസന സമിതി മുഖേന കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി  സ്റ്റാഫ് (ആൺ) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എട്ടാം ക്ലാസ് പാസ്/ആര്‍മി സെക്കന്‍റ് ക്ലാസ്/തത്തുല്യം, ശാരീരിക ക്ഷമത. എക്സ്സര്‍വ്വീസ് മെന്‍, റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ എന്നിവര്‍ക്ക് മുന്‍ഗണന. താത്പര്യമുളള  ഉദ്യോഗാര്‍ത്ഥികൾ മെയ് 19-ന് രാവിലെ 11-ന് അഭിമുഖ പരീക്ഷയ്ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫീസില്‍  ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ നിശ്ചിത മാതൃകയിലുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് , പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ പിന്നീട് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളില്‍ ഓഫീസില്‍ ബന്ധപ്പെടണം.

 

കളമശ്ശേരി ഗവ. ഐ ടി ഐയിൽ ഹ്രസ്വകാല കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

 

കളമശ്ശേരി ഗവ. ഐ ടി ഐയിൽ പിഎംകെവിവൈ  4.0 സൗജന്യ ഹ്രസ്വകാല കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. 18 നും 45 വയസ്സിനും ഇടയിലുള്ള താത്പര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് , എസ് എസ് എൽ സി / വിദ്യാഭ്യാസ യോഗ്യതയുടെ അസ്സൽ / പകർപ്പ് എന്നിവ സഹിതം നേരിട്ട് ഐ ടി ഐ യിൽ ഹാജറാകേണ്ടതാണ്. രജിസ്ട്രേഷൻ അവസാന തീയതി - 10.6.2023 . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 0484 2555505

 

കായികക്ഷമതാ പരീക്ഷ

 

എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയ്നി) (മെയിൽ) (കാറ്റഗറി നമ്പർ : 538/2019) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി, മാര്‍ച്ച് ആറിന്  പ്രസിദ്ധപ്പെടുത്തിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി ഏപ്രിൽ 27, 28 തീയതികളിൽ നടത്തിയ ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാതെ അപ്പീൽ നൽകി കായികക്ഷമതാ പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്കായുള്ള പുന:അളവെടുപ്പ് മെയ് 18 -ന്  രാവിലെ 8.30 ന് തിരുവനന്തപുരത്തുള്ള കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ നടത്തും. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ്  എന്നിവ മുഖേന ഉദ്യോഗാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. പുനഅളവെടുപ്പിന് ഹാജരാകേണ്ട ഉദ്യോഗാർത്ഥികൾ കായികതാ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം കൃത്യസമയത്ത് തിരുവനന്തപുരത്തുള്ള കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

date