Skip to main content

പരാതിക്കാരിയുടെ ശ്രദ്ധയ്ക്ക്...നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾക്ക് പകരം പുതിയത്  ലഭിക്കും

പരാതിക്കാരിയുടെ ശ്രദ്ധയ്ക്ക്...നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾക്ക് പകരം പുതിയത്  ലഭിക്കും

കരുതലും കൈത്താങ്ങുമായി സർക്കാർ അദാലത്ത്. സ്വന്തം സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടുവെന്ന് കാണിച്ചുള്ള   പരാതിയിൽ ആവശ്യം അംഗീകരിച്ചു അദാലത്തിൽ ഉത്തരവ് ഇറക്കി.

 എറണാകുളം ടൗൺഹാളിൽ നടന്ന കണയന്നൂർ താലുക്ക് തല അദാലത്തിലാണ് മുളന്തുരുത്തി കെട്ടുകാപ്പള്ളി വീട്ടിൽ
ഫാഹിം ചാർമി ബാബു നൽകിയ പരാതി പരിഹരിച്ചത്. വിദ്യാർത്ഥിനിയായ ഫാഹിം ചാർമി ബാബു പ്ലസ് വൺ, പ്ലസ് ടു പഠനകാലത്ത്  സബ്ജില്ല,ജില്ല, സംസ്ഥാന തലങ്ങളിൽ  കലാകായിക മത്സരങ്ങളിൽ നേടിയ സർട്ടിഫിക്കറ്റുകൾ തിരിച്ചുകിട്ടാത്ത വിധം നഷ്ടപ്പെട്ടു.  പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ ഉപജില്ല വിദ്യാഭ്യാസ ഓഫീസ് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളുടെ  പകർപ്പ് ഓഫീസ്സ് രേഖകളുമായി ഒത്തുനോക്കി 10 ദിവസത്തിനകം ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ നൽകുവാൻ അപേക്ഷകയുടെ അഭാവത്തിൽ നടപടി സ്വീകരിച്ചു.

date