Skip to main content
കുമരകം ഫെസ്റ്റിന്റെ ഭാഗമായി നടന്ന മെഗാതിരുവാതിര

ഒരുമയുടെ താളച്ചുവടുമായി   കുമരകം ഫെസ്റ്റിൽ മെഗാ തിരുവാതിര അരങ്ങേറി

കോട്ടയം: കുമരകം ഫെസ്റ്റ് ഓളങ്ങൾ 2023 ന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിര  പങ്കാളിത്തം കൊണ്ടും അവതരണം  കൊണ്ടും ഏറെ ശ്രദ്ധേയമായി.  കുമരകം എസ്.കെ. എം.ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലാണ് 500 പേർ പങ്കെടുത്ത മെഗാ തിരുവാതിര  അരങ്ങേറിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു എന്നിവർ ചേർന്ന് മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തു. ഇരുവർക്കുമൊപ്പം ഗ്രാമപഞ്ചായത്തംഗങ്ങളായ മായ സുരേഷ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻഡ് സെക്രട്ടറി ഷൈലജ തുടങ്ങിയവരും ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളും സി.ഡി.എസ് അംഗങ്ങളും അടങ്ങുന്ന യുവതികളാണ് മെഗാ തിരുവാതിരയുടെ ഭാഗമായി. തിരുവാതിര വെറും രണ്ടാഴ്ച കൊണ്ടാണ് ഇവർ  പരിശീലിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബിയാണ് ഇവർക്ക് പരിശീലനം നൽകിയത്.
 

date