Skip to main content

പൊന്നണി രാമതി മടങ്ങി; പൊന്നുപോലെ സൂക്ഷിച്ച മണ്ണ് തന്റേതാക്കി

അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ച ഭൂമിയുടെ അവകാശത്തിന് വേണ്ടി, നടന്ന് തളര്‍ന്നതാണ് കരിങ്ങന്നൂര്‍ പാറവിളമാടം പൊന്നണി രാമതിയെന്ന 80 വയസുകാരിയുടെ ജീവിതം. പാരമ്പര്യമായി ജീവിച്ചു വന്ന, 10 സെന്റിന് 1973ല്‍ പട്ടയം ലഭിച്ചതാണ്. എന്നാല്‍ പിന്നീട് വന്ന റീസര്‍വേയില്‍ ഭൂമി പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയത്. അതോടെ കരം അടയ്ക്കുന്നത് ഉള്‍പ്പടെ അവസാനിച്ചു.

അച്ഛനും അമ്മയും താമസിച്ചു വന്ന, സ്വന്തം വീട് നില്‍ക്കുന്ന, മണ്ണിന്റെ അവകാശം നഷ്ടപെട്ട ഞെട്ടലിലായിരുന്നു രാമതിയുടെ പിന്നീടുള്ള ജീവിതം. മകന്‍ ചന്ദ്രബാബുവിന് ഒപ്പം, സ്വന്തം മണ്ണിന്റെ അവകാശം തിരിച്ചു കിട്ടാനുള്ള അലച്ചിലുകളായി പിന്നെ. ഒടുവിലാണ് കൊട്ടാരക്കര താലൂക്ക്തല അദാലത്തിലും എത്തുന്നത്. അപേക്ഷയില്‍ അന്വേഷണവും സ്ഥലപരിശോധനയും നടന്നു: രാമതിക്ക് അനുകൂലമായ തീരുമാനമുണ്ടായി. അദാലത്ത് വേദിയില്‍ മന്ത്രി കെ എന്‍ ബാലഗോപാലില്‍ നിന്നും, പുരയിടം താങ്കളുടെ പേരില്‍ ഉള്‍പെട്ടതാണെന്ന് ബോധ്യമായെന്നും കരം അടയ്ക്കാമെന്നും രേഖപ്പെടുത്തിയ കൊട്ടാരക്കര തഹസില്‍ദാര്‍ നല്‍കിയ മറുപടി, പൊന്നണി രാമതിയും മകനും ഏറ്റുവാങ്ങി.

എല്ലാം ശരിയായെന്നും ധൈര്യമായി കരമടയ്ക്കാനും പറഞ്ഞ മന്ത്രിക്ക് നന്ദി പറഞ്ഞ്, ഒരു അവശതയ്ക്കും തോല്‍പിക്കാന്‍ ആകാത്ത സ്വന്തം മണ്ണിന്റെ ആത്മവിശ്വാസത്തോടെ ആ എണ്‍പതുകാരി വേദിവിട്ട് ഇറങ്ങി.

date