Skip to main content

യുവ നെയ്ത്തുകാർക്ക് തറി വിതരണം

കൈത്തറി ആൻഡ് വസ്ത്ര ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ മേയ് 7 ന് തിരുവനന്തപുരം കാരയ്ക്കാമണ്ഡപം അൽ സാജ് കൺവെൻഷൻ സെന്ററിൽ വച്ച് തിരുവനന്തപുരം ജില്ലയിൽ യുവാവീവ് പദ്ധതിയുടെ ഭാഗമായി യുവ നെയ്ത്തുകാർക്ക് സൗജന്യമായി തറി വിതരണ ഉദ്ഘാടനം, കൈത്തറി ക്ലസ്റ്റർ, കൈത്തറി ജി.ഐ ഉൽപ്പന്നങ്ങൾ, മറ്റു പദ്ധതികൾ എന്നിവയിൽ ശില്പശാലയും നടത്തുന്നു.

തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ അനിൽ മുഖ്യപ്രഭാഷണം നടത്തും

പി.എൻ.എക്‌സ്. 2142/2023.

date