Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള' കലാജാഥ പര്യടനം നാളെ

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മെയ് 18 മുതല്‍ 24 വരെ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന 'എന്റെ കേരളം പ്രദര്‍ശന വിപണന മേള'-യുടെ പ്രചാരണാര്‍ഥം നാളെ (മെയ് 16) ജില്ലയുടെ വിവിധ ഇടങ്ങളിലായി കലാജാഥ പര്യടനം നടത്തും. രാവിലെ 10.15ന് ചിന്നക്കട ജംഗ്ഷനില്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, ചടയമംഗലം, തുടങ്ങിയ ഇടങ്ങളില്‍ പര്യടനം നടത്തി പാരിപ്പള്ളിയില്‍ സമാപിക്കും. കലാഭവന്‍ ആര്‍ടിസ്റ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹാസ്യപരിപാടി, ശബ്ദാനുകരണം, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സമന്വയിച്ചുള്ള പരിപാടികളാണ് അവതരിപ്പിക്കുക.

date