Post Category
ശിവറാമിനെ കേട്ട് മന്ത്രി
ഭിന്നശേഷിക്കാരനായ വിയ്യൂർ സ്വദേശി ശിവറാമിനെ കേൾക്കാൻ റവന്യു മന്ത്രി കെ രാജൻ സദസ്സിലേക്ക് ഇറങ്ങി വന്നു.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന "കരുതലും കൈത്താങ്ങും" തൃശൂർ താലൂക്ക് തല പരാതിപരിഹാര അദാലത്തിൽ പരാതികൾ പരിഗണിക്കുകയായിരുന്ന മന്ത്രി സദസിലേക്ക് ഇറങ്ങി ചെന്ന് ശിവറാമിനെ കേൾക്കുകയായിരുന്നു. മെനിഞ്ചൈറ്റിസ് ബാധയെ തുടർന്ന് വെല്ലുവിളി നേരിടുന്ന ഇരുപത്തിയൊൻപതുകാരനായ ശിവറാം ചികിത്സാ അനുകൂല്യങ്ങൾക്കായാണ് അദാലത്തിനെത്തിയത്.
ബാങ്ക് ഉദ്യോഗസ്ഥനായ രാമചന്ദ്രന്റെയും കലയുടെയും മകനാണ് ശിവറാം. അഞ്ചാറുവർഷമായി ആനുകൂല്യം മുടങ്ങിയെന്നും അച്ഛൻ പെൻഷൻ ആയതിനാൾ ആനുകൂല്യം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്.
അപേക്ഷ പ്രത്യേക കേസായി പരിഗണിച്ച് നടപടി സ്വീകരിക്കുന്നതിന് കോർപറേഷൻ സെക്രട്ടറിയോട് മന്ത്രി നിർദേശിച്ചു.
date
- Log in to post comments