Skip to main content
പറവൂർ താലൂക്ക് അദാലത്തിന് തുടക്കം

കരുതലും കൈത്താങ്ങും : പരമാവധി പരാതികൾക്ക് പരിഹാരം ലക്ഷ്യം : മന്ത്രി പി. രാജീവ്

 

പറവൂർ താലൂക്ക് അദാലത്തിന് തുടക്കം

കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി പരിഹരിക്കുകയാണ് കരുതലും കൈത്താങ്ങും അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. കണയന്നൂർ താലൂക്കിലെ ആദ്യ അദാലത്തിൽ വർഷങ്ങളായി പരിഹരിക്കാൻ കഴിയാതിരുന്ന പരാതികൾക്ക് പരിഹാരം കാണാൻ കഴിഞ്ഞു. ഫയലുകൾ പരമാവധി അഞ്ച് ദിവസത്തിൽ കൂടുതൽ മേശയിലുണ്ടാകരുതെന്ന് സർക്കാർ നിബന്ധനയുണ്ട്. അദാലത്തിലെത്തുന്ന പരാതികൾ നിയമത്തിനും ചട്ടത്തിനും അകത്തു നിന്നു കൊണ്ട് എങ്ങനെ പരിഹരിക്കാമെന്നാണ് ഉദ്യോഗസ്ഥർ ചിന്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

15 റേഷൻ കാർഡുകൾ വിതരണം ചെയ്തുകൊണ്ടാണ് അദാലത്തിന് തുടക്കമായത്. 

നഗരസഭ ചെയർപേഴ്സൺ പ്രഭാവതി ടീച്ചർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, ജില്ലാ പഞ്ചായത്തംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ.വി. രവീന്ദ്രൻ, എ.എസ്. അനിൽ കുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, സബ് കളക്ടർ പി. വിഷ്ണു രാജ്, ഡെപ്യൂട്ടി കളക്ടർമാരായ ബി.അനിൽകുമാർ, എസ്. ബിന്ദു, ഹുസൂർ ശിരസ്തദാർ കെ. അനിൽകുമാർ മേനോൻ, പറവൂർ താലൂക്ക് തഹസിൽദാർ കെ.എൻ. അംബിക തുടങ്ങിയവർ പങ്കെടുത്തു.

date