Skip to main content
കരുതലും കൈത്താങ്ങും അദാലത്ത് :   മുടങ്ങിക്കിടന്ന പെൻഷൻ കുടിശ്ശിക സഹിതം ഉജ്വലന് ലഭിക്കും

കരുതലും കൈത്താങ്ങും അദാലത്ത് :  മുടങ്ങിക്കിടന്ന പെൻഷൻ കുടിശ്ശിക സഹിതം ഉജ്വലന് ലഭിക്കും

 

10 മാസമായി മുടങ്ങിക്കിടന്ന ക്ഷേമനിധി പെൻഷൻ കുടിശ്ശിക സഹിതം ആലങ്ങാട് കോട്ടപ്പുറം ആശാരി പറമ്പിൽ വീട്ടിൽ എ.എസ് ഉജ്വലന് ലഭിക്കും. കരുതലും കൈത്താങ്ങും പറവൂർ താലൂക്ക്തല അദാലത്തിലാണ് തീരുമാനം.

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി പെൻഷൻ തടസ്സമില്ലാത്ത  ലഭിക്കണം എന്ന ആവശ്യവുമായി എത്തിയ ഉജ്വലൻ ഇരട്ടി സന്തോഷത്തിലാണ് മടങ്ങിയത്. ഇനി പെൻഷൻ മുടങ്ങാതെ ലഭിക്കും. മാത്രമല്ല മുടങ്ങി കിടന്ന പെൻഷൻ തുക കുടിശ്ശിക തീർത്ത് നൽകാനുള്ള ഉത്തരവ് കൂടി നൽകിയാണ് മന്ത്രി പി. രാജീവ് അദാലത്ത് വേദിയിൽ നിന്ന് ഉജ്വലനെ യാത്രയാക്കിയത്.

2019 ൽ ജോലിയിൽ നിന്ന് പിരിഞ്ഞ ഉജ്ജ്വലന് കോവിഡ് സാഹചര്യത്തിൽ  വെബ്സൈറ്റിൽ മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം 10 മാസത്തെ പെൻഷൻ മുടങ്ങുകയായിരുന്നു. പെൻഷൻ തുക മുടങ്ങിയ 2019 ഡിസംബർ മുതൽ പ്രതിമാസം 4500 രൂപ വീതം പെൻഷൻ തുക അനുവദിച്ചു കൊണ്ടാണ് ഉത്തരവായത്.

date