Skip to main content
Karuthalum Kaithangum

കരുതലും കൈത്താങ്ങും അദാലത്ത്: കൃഷി നാശം സംഭവിച്ച കർഷകന് 1.8 ലക്ഷം  രൂപ നഷ്ടപരിഹാരം

പ്രകൃതിക്ഷോഭത്തിൽ നശിച്ച നാനൂറോളം ഏത്തവാഴകൾക്ക് പകരം നഷ്ട പരിഹാരമായി ചേന്ദമംഗലം ചുറപ്പുറത്ത് വീട്ടിൽ സി.എസ് ബൈജുവിന് 1.8 ലക്ഷം രൂപ ലഭിക്കും. 2022 ൽ ഉണ്ടായ കൃഷി നാശത്തെ തുടർന്ന് ബൈജു നഷ്ടപരിഹാരത്തുക ലഭ്യമാകുന്നതിനായി കൃഷി ഓഫീസിൽ പരാതി നൽകി. പരാതിയിൽ നടപടികളൊന്നും പൂർത്തിയാകാത്ത സാഹചര്യത്തിലാണ്   താലൂക്ക് തല പരാതി പരിഹാര അദാലത്തായ കരുതലും കൈത്താങ്ങിനെയും കുറിച്ച് അറിഞ്ഞത്. തൻ്റെ ജീവിതമാർഗത്തിന് എത്രയും വേഗം പരിഹാരം ലഭ്യമാകുന്ന പ്രതീക്ഷയിൽ അദാലത്തിൽ പരാതി സമർപ്പിക്കുകയായിരുന്നു. 

പറവൂർ താലൂക്ക് തല  അദാലത്തിൽ ബൈജുവിന്റെ പരാതി മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ പരിശോധിച്ച് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിച്ചു. 1,80,750  രൂപയാണ് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ബൈജുവിന് നഷ്ടപരിഹാര തുകയായി അനുവദിച്ചത്. തുക ബൈജുവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. ബൈജുവിന് വേണ്ടി മകൻ ദേവനാഥാണ് അദാലത്തിലെത്തിയത്.

date