Skip to main content
എൻ ഐ ടി വേങ്ങേരിമഠം ചെട്ടിക്കടവ് റോഡ് പ്രവൃത്തിക്ക് തുടക്കമായി 

എൻ ഐ ടി വേങ്ങേരിമഠം ചെട്ടിക്കടവ് റോഡ് പ്രവൃത്തിക്ക് തുടക്കമായി 

 

എൻഐടി വേങ്ങേരിമഠം ചെട്ടിക്കടവ് റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കമായി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഈ റോഡ് ആധുനിക രീതിയിൽ ബിഎംബിസി ചെയ്ത് നന്നാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്ന് പിടിഎ റഹീം എംഎൽഎ മുഖേന അനുവദിച്ച 5.51 കോടി രൂപ ചെലവിലാണ് റോഡിന്റെ പ്രവൃത്തി നടത്തുന്നത്. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ മേൽനോട്ടത്തിലുള്ള ഈ പദ്ധതിയുടെ കരാർ എടുത്തിട്ടുള്ളത് കാരയിൽ കൺസ്ട്രക്ഷൻസാണ്. 

പിടിഎ റഹീം എംഎൽഎ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, വാർഡ് മെമ്പർ ശീശ സുനിൽകുമാർ, എൻഐടി ഡീൻ എംഎ നസീർ, കോൺട്രാക്ടർ ഉമ്മർ കാരയിൽ, വിവിധ ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.

date