Skip to main content

ദീപാലംകൃതമായി കോതി ബീച്ച്

 

ദീപാലംകൃതമായി കോതി ബീച്ച്. കോതി ബീച്ചിൽ സ്ഥാപിച്ച 20 എൽ.ഇ.ഡി ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം തുറമുഖം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.

നൈനാം വളപ്പ് മുതൽ കണ്ണമ്പറപ്പ് ശ്മശാനം വരെയുള്ള ഭാഗത്താണ് 20 ലൈറ്റുകൾ സ്ഥാപിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് എം എൽ എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്  2023 ജനുവരി 12 നായിരുന്നു  ലൈറ്റുകളുടെ പ്രവൃത്തി  ആരംഭിച്ചത്. 12,30,000 രൂപയാണ് അടങ്കൽ തുക.   

കോതി പരിസരത്ത് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ പി. മുഹ്സിന അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ 
 എൻ പി നൗഷാദ് , ടി ടി മജീദ് , സി അബ്ദുറഹീം , സി കുഞ്ഞാതു  എന്നിവർ സംബന്ധിച്ചു. കോതി ബീച്ചിൽ ലൈറ്റുകൾ തെളിഞ്ഞതോടെ പ്രദേശവാസികളുടെയും  ബീച്ചിൽ എത്തുന്നവരുടെയും യാത്രക്കാരുടെയും പരാതിക്കാണ് പരിഹാരമാകുന്നത്.

date