Skip to main content

കരവിരുതിന്റെ കൈയൊപ്പുമായി സർഗ്ഗാലയ 

 

കരവിരുതിന്റെ കൈയൊപ്പുമായി എന്റെ കേരളം പ്രദർശന വിപണന മേളയിലെ സർഗ്ഗാലയുടെ സ്റ്റാൾ പുതുമയാകുന്നു. കേരളീയ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും മഹത്വം വിളിച്ചോതുന്ന തരത്തിലുള്ള കരകൗശലപ്രദർശനമാണ് ഇരിങ്ങൽ സർഗ്ഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ് ഒരുക്കിയിരിക്കുന്നത്. കൗതുകക്കാഴ്ചകൾ കാണാനും കരകൗശല വസ്തുക്കൾ വാങ്ങാനുമായി സ്റ്റാൾ സന്ദർശിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.

പല വലിപ്പത്തിലുള്ള ചൂരൽകൊണ്ടു മെടഞ്ഞ കസേര, കൈതോല മെടഞ്ഞെടുത്തു നിർമിച്ച ബാഗുകളും പേഴ്സുകളും, ടെറാക്കോട്ട മ്യൂറൽ, ടെറാക്കോട്ട ആഭരണങ്ങൾ, ചിപ്പിയും മുത്തും കൊണ്ടുള്ള ആഭരണങ്ങൾ, കൗതുകവസ്തുക്കൾ, കൈത്തറി ഉൽപന്നങ്ങൾ, മ്യൂറൽ പെയിന്റിംഗ്, കടലാസ് പൂക്കൾ, ആറന്മുള കണ്ണാടി, മരം കൊണ്ടുള്ള തെയ്യത്തിന്റെ ചെറു മാതൃകകൾ തുടങ്ങി ധാരാളം കാഴ്ചകളുണ്ടിവിടെ.

തെങ്ങിൽനിന്നും നിർമ്മിച്ച പറ, ഇടങ്ങഴി, നാഴി തുടങ്ങിയവയാണ് മറ്റൊരു കൗതുകം. ആഭരണങ്ങൾ സൂക്ഷിക്കുന്ന ആമാടപ്പെട്ടികൾ, പൂരക്കാഴ്ചയൊരുക്കുന്ന നെറ്റിപ്പട്ടവും, പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന കുട്ടിക്കൊമ്പന്മാർ അങ്ങനെ ഒരു മേളക്കാഴ്ച തന്നെയാണ് സർഗ്ഗാലയ കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്.

date