Skip to main content

കോഴിക്കോട് രജിസ്ട്രേഷൻ കോംപ്ലക്സ് കെട്ടിട ഉദ്ഘാടനം നാളെ

 

നിർമ്മാണം പൂർത്തീകരിച്ച കോഴിക്കോട് രജിസ്ട്രേഷൻ കോംപ്ലക്സ് കെട്ടിട ഉദ്ഘാടനം നാളെ (മെയ് 16) സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഓൺലൈനായി നിർവഹിക്കും. രാവിലെ 10 മണിക്ക് കോഴിക്കോട് രജിസ്ട്രേഷൻ കോംപ്ലക്സ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ  തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ്കോവിൽ അധ്യക്ഷത വഹിക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രജിസ്ട്രേഷൻ കോംപ്ലക്സ് കെട്ടിടം നിർമ്മിച്ചത്.

date