Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 15-05-2023

ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക് പരിശീലനം

ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക്   ത്രിദിന പരിശീലനം നല്‍കുന്നു. സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം മേയ് 17, 18, 19 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും.  ഫോണ്‍. 0471 2779200, 9074882080.

ലെവല്‍ക്രോസ് അടച്ചിടും

താണ-ആയിക്കര (ആനയിടുക്ക്) കണ്ണൂര്‍ സൗത്ത്-കണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള 241-ാം നമ്പര്‍ ലെവല്‍ ക്രോസ് മെയ് 16ന് രാവിലെ എട്ട് മണി മുതല്‍ മെയ് 18ന് രാത്രി 8 മണി വരെയും, അഴീക്കല്‍-മന്ന (വളപട്ടണം റോഡ് അണ്ടര്‍ ബ്രിഡ്ജ്) വളപട്ടണം-കണ്ണപുരം സ്റ്റേഷനുകള്‍ക്കിടയിലുള്ള 1115(ആര്‍യുബി) നമ്പര്‍ അണ്ടര്‍ ബ്രിഡ്ജ് മെയ് 17ന് രാവിലെ 10 മണി മുതല്‍ രാത്രി 11 മണി വരെയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പയ്യന്നൂര്‍ താലൂക്ക് വെള്ളോറ വില്ലേജിലെ വെള്ളോറ ചുഴലി ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ് (www.malabardevaswom.kerala.gov.in), കാസര്‍കോട് ഡിവിഷന്‍ നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മെയ് 30ന് വൈകീട്ട് അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

നവോദയ 11-ാം ക്ലാസ് ലാറ്ററല്‍ എന്‍ട്രി പ്രവേശനം അപേക്ഷ ക്ഷണിച്ചു

ജവഹര്‍ നവോദയ 2023-2024 അധ്യായന വര്‍ഷത്തെ11-ാം ക്ലാസിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 01.06.2006 നും 31.07.2008 നും ഇടയില്‍ ജനിച്ചവരും 2022-23 അധ്യയന വര്‍ഷത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍  10-ാം ക്ലാസ്സില്‍ പഠിച്ചവരും ആയിരിക്കണം. ഓണ്‍ലെനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  വെബ്‌സൈറ്റ് www.navodaya.gov.in, https://navodaya.gov.in/nvs/nvs-school/KANNUR/en/home/. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 31.

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വിമന്‍ സ്റ്റഡീസ്/ജന്‍ഡര്‍ സ്റ്റഡീസ്/ സോഷ്യല്‍ വര്‍ക്ക്/സൈക്കോളജി/ സോഷ്യോളജി എന്നീ ബിരുദമുള്ള വനിതകള്‍ രേഖകള്‍ സഹിതം മെയ് 19 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എത്തിച്ചേരുക.  

വിദ്യാഭ്യാസ വായ്പ അപേക്ഷ ക്ഷണിച്ചു
 
ന്യൂനപക്ഷ വിഭാഗത്തിലെ  പ്രൊഫഷണല്‍ ബിരുദ - ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക്  മൂന്ന് ശതമാനം പലിശ നിരക്കില്‍  വസ്തു / ഉദ്യോഗസ്ഥ ജാമ്യത്തിന് മേല്‍  വിദ്യാഭ്യാസ വായ്പക്ക്  സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍  അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 98000 ല്‍ താഴെയുള്ള കാസര്‍കോട് കണ്ണൂര്‍ ജില്ലയിലുള്ളവര്‍ക്ക് കാസര്‍കോട് ചെര്‍ക്കളയിലുള്ള കേരള സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ റീജിയണല്‍ ഓഫീസില്‍ അപേക്ഷിക്കാം. അപേക്ഷ ഫോറം www.ksmdfc.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍. 04994283061

ലഘു വ്യവസായ യോജന വായ്പാ പദ്ധതി

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കേരളത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പാ അനുവദിക്കുന്നതിനായി കണ്ണൂര്‍ ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ  യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 4 ലക്ഷം രൂപയാണ് വായ്പാ നല്‍കുന്നത്. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. 6% പലിശ നിരക്കില്‍ വായ്പാ തുക 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. വായ്പാ തുകയ്ക്ക്  കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ നല്‍കണം. ഫോണ്‍. 0497-2705036, 9400068513.

സീറ്റ് ഒഴിവ്

തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 8-ാംക്ലാസ്സ് പ്രവേശനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 9400006494, 9446973178, 9961488477 എന്നീ നമ്പറില്‍ വിളിക്കുക.

സി കെ ശേഖരന്‍ മാസ്റ്റര്‍ പുരസ്‌കാരം ടി ടി വി രാഘവന്‍ മാസ്റ്റര്‍ക്ക്

ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകന് കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ നല്‍കുന്ന സി കെ ശേഖരന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് പയ്യന്നൂര്‍ തെരു കസ്തുര്‍ബ സ്മാരക വായനശാല

മുന്‍ പ്രസിഡണ്ട് ടി ടി വി രാഘവന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. അധ്യാപക അവാര്‍ഡ് ജേതാവും അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം സാരഥിയുമായിരുന്ന സി കെ ശേഖരന്‍ മാസ്റ്ററുടെ പേരിലുള്ളതാണ് പുരസ്‌കാരം. അറുപതു വര്‍ഷത്തോളമായി ഗ്രന്ഥശാല പ്രവര്‍ത്തന രംഗത്തുള്ള രാഘവന്‍ മാസ്റ്റര്‍ തെരു കസ്തൂർബ  വായനശാലയുടെ ഭാരവാഹി എന്ന നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സി കെ ശേഖരന്‍ മാസ്റ്ററുടെ ചരമ ദിനമായ മെയ് 25 ന് വൈകുന്നേരം 4 മണിക്ക് അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ നടക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു പുരസ്‌കാരം സമ്മാനിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍ അധ്യക്ഷത വഹിക്കും.

വൈദ്യുതി മുടങ്ങും

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  എച്ച് ടി  മെയിൻറനൻസ്  പ്രവൃത്തികൾ നടക്കുന്നതിനാൽ യുണികോ, ബുഷ്റ, നമാസ്കോ എച്ച് ടി, ബാബുപീടിക (പറമ്പായി ഭാഗം)  എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 16  ചൊവ്വ രാവിലെ  9 മുതൽ വൈകീട്ട് 5:30 വരെ ഭാഗികമായോ / പൂർണ്ണമായോ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി ലൈനിൽ  തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നവർക്ക് ഉള്ളതിനാൽ മെയ് 16  ചൊവ്വ രാവിലെ  7 മുതൽ ഉച്ചയ്ക്ക് 2 വരെ ചട്ടുകപാറ, കോറലാട്, ചട്ടുകപാറ എച് എസ് എസ് , ചിറാട്ടുമൂല,  ചട്ടുകപ്പാറ ടവർ, ചെറുവത്തല മെട്ട, വനിത ഇൻഡസ്ട്രി, ഫ്രഞ്ച് പെറ്റ്, പ്രഗതി ഫുഡ്സ്, കാവുംചാൽ, ചെക്കികുളം എന്നീ ട്രാൻസ്ഫോമർ പരിധികളിൽ    വൈദ്യുതി മുടങ്ങും.

എൽ ടി  ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന വർക്ക് ഉള്ളതിനാൽ മെയ് 16  ചൊവ്വ  രാവിലെ 8   മുതൽ പകൽ 12 വരെ  പാട്യം റോഡ് ട്രാൻസ്ഫോമർ പരിധിയിലും പകൽ 12മുതൽ  വൈകീട്ട് 3 വരെ  വട്ടപ്പൊയിൽ ട്രാൻസ്ഫോമർ പരിധിയിലും ഭാഗീകമായി വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പാണപ്പുഴ ചാല്‍, കച്ചേരി കടവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 16ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5മണി വരെ വൈദ്യുതി മുടങ്ങും.

 

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മരക്കാര്‍ക്കണ്ടി, ഉരുവച്ചാല്‍, ദിനേഷ്, വിക്ടറി മില്‍, അണ്ടത്തോട്, ചൈന റോഡ്, എമറാള്‍ഡ്, സ്‌നേഹാലയം, ഗോപാലന്‍കട, വെത്തിലപ്പള്ളി എന്നീ പ്രദേശങ്ങളില്‍ മെയ് 16ന് രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ റെനാള്‍ട്ട് തോട്ടട,എച്ച് ടി മാനുമാറ്റിക് നിസാന്‍ കണ്ണൂര്‍-ആപ്‌കോ, ടാറ്റാ തോട്ടട, അപ്കോ, അമ്മുപറമ്പ് എന്നിവിടങ്ങളില്‍ മെയ് 16 ന് രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12.30 വരെയും, പ്ലാസ്റ്റിക്, എച്ച് ടി അമാന ടയോട്ട, എവണ്‍ കോള, ചാല -12 കണ്ടി, എച്ച് ടി മനോരമ, നിഷ റോഡ് എന്നിവിടങ്ങളില്‍  രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2മണി വരെയും ഗോള്‍ഡന്‍ റോക്ക്, റിലയന്‍സ് തൊട്ടട എന്നിവിടങ്ങളില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 2മണി വരെയും ശ്രീനിവാസ്, ഹോളി റോപ്‌സ്, ഡ്രീം വില്ല, സൂര്യ നഗര്‍, കല്യാണ്‍ ചിറകു താഴെ, എച്ച് ടി ഡ്രീം വെഹിക്കിള്‍, സിഗനേച്ചര്‍ ഓട്ടോമൊബൈല്‍സ്, എച്ച് ടി കെവി ആര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍ ഉച്ചക്ക് 3മണി വരെയും വൈദ്യുതി മുടങ്ങും

date