Skip to main content

കുഞ്ഞിത്തലയണയുണ്ട്, കൊറിയണ്ടർ ചിക്കനുണ്ട് കിടിലോൽ കിടിലൻ  വിഭവങ്ങളുമായി ഫുഡ് കോർട്ട്

 

കുഞ്ഞിക്കാടയും കൂട്ടിനൊരു കാടമുട്ടയും പിന്നെ ചപ്പാത്തിയും പത്തിരിയും സാലഡും ഗ്രേവിയും.... ഇതെല്ലാം ചേർത്ത് വെച്ച്  ആവിയിൽ വേവിച്ച ശേഷം ഒരു കുഞ്ഞു തലയണയുടെ രൂപത്തിൽ ആവി പറക്കുന്ന ചൂടോടെ പ്ലേറ്റിലേക്ക്.... സംഗതി കേൾക്കുമ്പോൾ തന്നെ ഒരു കുഞ്ഞുസുഖമുണ്ട്. ഇതാണ്  കുഞ്ഞിത്തലയണ . സർക്കാരിന്റെ രണ്ടാം  വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന - വിപണന മേളയിലെ കുടുംബശ്രീയുടെ ഫുഡ്‌ കോർട്ടിലെ രുചി വൈവിധ്യങ്ങളിൽ ഒരിനം മാത്രമാണിത്. 

പിന്നെയുള്ളത് കൊറിയണ്ടർ ചിക്കനാണ്. മസാലകൾ ചേർത്ത കൊറിയണ്ടർ ചിക്കൻ , ചപ്പാത്തി, പത്തിരി, പിന്നെ ഗ്രേവിയും സാലഡും ചേർത്ത ഒരു കിടിലോസ്കി ഐറ്റം, ഇതു പോലുളള നിരവധി കോംബോ വിഭങ്ങളുടെ വ്യത്യസ്ത രുചിക്കൂട്ടാണ് ഇവിടെ വിൽപ്പനക്കുള്ളത്. കരീഞ്ചീരക കോഴി, ചിക്കൻ പൊട്ടിത്തെറിച്ചത് തുടങ്ങിയ ചിക്കൻ വിഭവങ്ങൾ വേറെയും.

പേരിലും രുചിയിലും മനസ്സും വയറും നിറക്കുന്ന ഭക്ഷണ പദാർത്ഥങ്ങളും അതിവെയിലിൽ ക്ഷീണമകറ്റുന്ന ജ്യൂസുകളും ഉൾപ്പടെ നിരവധി വിഭവങ്ങളാണ് ഈ രുചിപ്പുരയിൽ തയ്യാറായി കൊണ്ടിരിക്കുന്നത്.

date